ഓണം കലക്കൽ ..ബെംഗളൂരുവിൽ കുട്ടികൾ ; തീരാത്ത ഓണപൂക്കളം ചവിട്ടി നശിപ്പിച്ചത് മലയാളി യുവതി, കേസെടുത്ത് പോലീസ്‌

Written by Taniniram

Published on:

ബെംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി മലയാളി കുട്ടികള്‍ തീര്‍ത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മലയാളിയായ യുവതിയായ സിമി നായരാണ് അത്തപൂക്കളം നശിപ്പിച്ചത്. ബെംഗളുരു തനിസാന്ദ്രയിലെ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് സംഭവം. ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാര്‍ക്ക് സെറിനിറ്റി ഫ്‌ലാറ്റിലെ വീട്ടമ്മ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് സിമി നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫ്‌ലാറ്റിലെ കോമണ്‍ ഏരിയയില്‍ കുട്ടികള്‍ തീര്‍ത്ത പൂക്കളം സിമി നായര്‍ ചവിട്ടി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. താന്നിസാന്ദ്രയിലെ മൊണാര്‍ക്ക് സെറിനിറ്റിയിലാണ് സംഭവം നടന്നത്. ഫ്‌ലാറ്റിന്റെ കോമണ്‍ ഏരിയയില്‍ പൂക്കളമിട്ടത് ചോദ്യം ചെയ്ത് യുവതി തര്‍ക്കിക്കുന്നതും ശേഷം പൂക്കളത്തില്‍ കയറി നില്‍ക്കുകയുമായിരുന്നു. പിന്നീട് തര്‍ക്കത്തിനിടെ പൂക്കളം നശിപ്പിച്ചു.

ഫ്‌ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നായിരുന്നു യുവതിയുടെ വാദം. പൂക്കളം നശിപ്പിക്കുന്ന വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോള്‍ പ്രശ്‌നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നല്‍കുന്നതും കാണാം

Related News

Related News

Leave a Comment