ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ 2025ലെ ചാംപ്യന്‍സ് ട്രോഫി വരെ രോഹിത് ക്യാപറ്റനായി പ്രഖ്യാപിച്ച് ബിസിസിഐ. വിഡിയോ സന്ദേശത്തിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് വിവരം പുറത്ത് വിട്ടത്. രോഹിത് ശര്‍മ ട്വന്റി20 ഫോര്‍മാറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
‘രോഹിത് ശര്‍മ നയിക്കുമ്പോള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലും ചാംപ്യന്‍സ് ട്രോഫിയും വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റപ്പോള്‍, ബാര്‍ബഡോസില്‍ ഇന്ത്യന്‍ പതാക ഉയരുമെന്നു ഞാന്‍ പറഞ്ഞു. നമ്മുടെ ക്യാപ്റ്റന്‍ അതു കാണിച്ചു തന്നു. ഈ ടീമില്‍ എനിക്ക് നല്ല വിശ്വാസമുണ്ട്.’വിഡിയോ സന്ദേശത്തിലൂടെ ജയ്ഷാ പറഞ്ഞു.
ട്വന്റി20 കിരീടം നേടിയതിന് പിന്നാലെ രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നീ താരങ്ങള്‍ ട്വന്റി20 യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു.
2025ലെ ചാംപ്യന്‍സ് ട്രോഫി വരെ ഹിറ്റ്മാന്‍ രോഹിത് തന്നെ ഇന്ത്യന്‍ ക്യാപറ്റന്‍; പ്രഖ്യാപനവുമായി ബിസിസിഐ
Written by Taniniram
Published on: