‘ചേട്ടന്‍ മെയ്ഡന്‍ ODI സെഞ്ചുറി’; ആഘോഷമാക്കി രാജസ്ഥാന്‍ റോയല്‍സ്

Written by Taniniram Desk

Published on:

നീണ്ട എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സഞ്ജു ഇന്നലെ തന്റെ ആദ്യ സെഞ്ചുറി നേടിയിരുന്നു. അത് വെറുമൊരു സെഞ്ചുറി ആയിരുന്നില്ല. തന്നെ വിമര്‍ശിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കും എന്തിന് തന്നെ ടീമില്‍ ഉള്‍പ്പെടുത്താത്തവര്‍ക്കും എല്ലാമുള്ള മറുപടിയായിരുന്നു ഇന്നലെ സഞ്ജു നടത്തിയത്.

സഞ്ജുവിന്റെ സെഞ്ചുറി മലയാളികള്‍ ആഘോഷമാക്കിയത് പോലെ ഐപിഎല്ലില്‍ തന്റെ ടീമായ രാജസ്ഥാനും ആഘോഷമാക്കി. രാജസ്ഥാന്‍ റോയല്‍സ് അവരുടെ സോഷ്യല്‍ മീഡിയ വഴിയാണ് താരത്തിന്റെ സെഞ്ചുറി ആഘോഷമാക്കിയത്.

‘സഞ്ജു കംബാക്ക് സാംസണ്‍’ എന്നായിരുന്നു രാജസ്ഥാന്റെ ട്വീറ്റ്.. അതില്‍ മാത്രം നിന്നില്ല.. അടുത്തത് വീണ്ടും വന്നു ‘ചേട്ടന്‍സ് മെയ്ഡന്‍ ODI സെഞ്ചുറി’ എന്നായിരുന്നും അടുത്ത ട്വീറ്റ്. ഈ ദിവസം സഞ്ജു കാലങ്ങളോളം ഓര്‍ക്കും എന്നായിരുന്നു ആ പോസ്റ്റിന് ക്യാപ്ഷനായി രാജസ്ഥാന്‍ കൊടുത്തത്. കൂടാതെ താരം സെഞ്ചുറി നേടുന്ന വീഡിയോയും ടീം പങ്കുവെച്ചു.

എപ്പോഴും ക്രിസീല്‍ എത്തിയാല്‍ ആക്രമണ ബാറ്റിംഗ് പുറത്തെടുക്കുന്ന സഞ്ജു ഇപ്രാവശ്യം കരുതലോടെയാണ് തുടങ്ങിയത്. ക്ഷമയോടെ ഇന്ത്യന്‍ ഇന്നിങ്‌സിനെ തോളിലേറ്റുന്ന സഞ്ജുവിനെയാണ് ഇന്നലെ കാണാനായത്. അതുകൊണ്ട് തന്നെ സഞ്ജുവിന് കരിയറില്‍ ആദ്യ സെഞ്ചുറിയും നേടാനായി. 114 പന്തില്‍ 108 റണ്‍സായിരുന്നു സഞ്ജു നേടിയത്.

ഏകദിനത്തില്‍ കന്നി സെഞ്ചുറിയാണ് താരം നേടുന്നതെങ്കിലും ഐപിഎല്ലില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

See also  എല്ലാ ഫോര്‍മാറ്റിലും നാങ്ക താന്‍ കിംഗ്; പുതുവര്‍ഷത്തിലും ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ടീം ഇന്ത്യ

Related News

Related News

Leave a Comment