ദേശീയ ഗുസ്തി ഫെറേഷന്റെ പുതിയ ഭരണ സമിതിയെ സസ്‌പെന്‍ഡ് ചെയ്ത സംഭവം; ഉടന്‍ കോടതിയിലേക്കില്ല; അധ്യക്ഷന്‍ പ്രധാനമന്ത്രിയെ കാണും

Written by Taniniram Desk

Updated on:

ന്യൂഡല്‍ഹി : ദേശീയ ഗുസ്തി ഫെറേഷന്‍ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതിയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേശിയ കായിക മന്ത്രാലയമായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. വലിയ പ്രതിഷേധങ്ങള്‍ വന്നതിനെ തുടര്‍ന്നായിരുന്നു കേന്ദ്ര നടപടി.

എന്നാലിപ്പോള്‍ പുതിയ ഭരണ സമിതി അധ്യക്ഷന്‍ സഞ്ജയ് സിങ് പ്രധാനമന്ത്രിയെയും കായിക മന്ത്രിയെയും കാണുമെന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഉടന്‍ കോടതിയെ സമീപിക്കില്ലെന്നും വിലക്ക് നീങ്ങിയില്ലെങ്കില്‍ മാത്രം കോടതിയെ സമീപിക്കാനുമാണ് പുതിയ ഭരണ സമിതിയുടെ തീരുമാനം.

സഞ്ജയ് സിങ് പ്രസിഡന്റായ സമിതി ഈ മാസം 21 ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ലൈംഗികാതിക്രമക്കേസിലെ പ്രതിയും മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായിരുന്ന ബ്രിജ് ഭൂഷണിന്റെ അടുപ്പക്കാരനാണ് സഞ്ജയ് സിങ് എന്ന് ആരോപിച്ച് കായിക താരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചിരുന്നു. പ്രമുഖ താരം സാക്ഷി മാലിക് വരെ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. അഡ്‌ഹോക് കമ്മിറ്റിയെ ഉടന്‍ നിയമിക്കുമെന്നും കായിക മന്ത്രാലയം അറിയിച്ചു.

പ്രതിഷേധങ്ങള്‍ കടുത്തതോടെയാണ് പുതിയ ഭരണ സമിതിയെ സസ്‌പെന്‍ഡ് ചെയ്തതെങ്കിലും കേന്ദ്രം പറയുന്നതത് ചട്ടലംഘനങ്ങളാണ് നടപടിയ്ക്ക് കാരണമെന്നാണ്. ദേശീയ അണ്ടര്‍ 15, അണ്ടര്‍ 20 ഗുസ്തി ചാമ്പ്യന്‍ഷിപ്പുകള്‍ തിരക്കിട്ട് നടത്താന്‍ തീരുമാനിച്ചെന്നും കളിക്കാര്‍ക്ക് മതിയായ സമയം അനുവദിച്ചില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സസ്‌പെന്‍ഡ് ചെയ്ത് പുതിയ സമിതിയില്‍ 15 അംഗങ്ങളില്‍ 13 പേരും ബ്രിജ്ഭൂഷണിന്റെ അനുയായികളാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍..

യുഎസ് ഓപ്പണ്‍ കിരീടം അരീന സബലേങ്കയ്ക്ക്
കേരള ക്രിക്കറ്റ് ലീഗ്; തൃശൂർ ടൈറ്റൻസിനു തോൽവിയോടെ തുടക്കം
ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റിൽ മലയാളിത്തിളക്കം; തൃശൂർ സ്വദേശി മുഹമ്മദ് ഇനാൻ ടീമിൽ
ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു ; ഗബ്ബറിനെ മിസ് ചെയ്യുമെന്ന് ആരാധകർ
ഭാരതത്തിന്റെ വീരപുത്രിക്ക് ഗംഭീര സ്വീകരണം ; എല്ലാവർക്കും നന്ദിയെന്ന് നിറകണ്ണുകളോടെ വിനേഷ്
രാജ്യത്തിന് അഭിമാനായി പി ആർ ശ്രീജേഷ് ; പാരീസ് ഒളിംപിക്സിൽ വെങ്കല നേട്ടത്തോടെ വിരമിയ്ക്കൽ ;വിജയത്തിൽ ആഘോഷവുമായി കുടുംബവും മലയാളികളും
പാരീസ് ഒളിംപിക്സിൽ നീരജ് ചോപ്രയ്ക്ക് വെള്ളി ; വമ്പൻ ത്രോയിൽ സ്വർണം സ്വന്തമാക്കി പാക്കിസ്ഥാൻ താരം
​ഗുഡ് ബൈ റസ്സലിങ് , സ്വപ്നങ്ങൾ തകർന്നു , അയോഗ്യതക്ക്‌ പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
ഭാരം കുറയ്ക്കാൻ കഠിന പ്രയത്‌നം നടത്തിയ വിനേഷ് ഫോഗട് ആശുപത്രിയിൽ ,മുടിമുറിച്ചു, വെള്ളം പോലും കുടിക്കാതെ ദിവസങ്ങളോളം കഴിഞ്ഞു , ഒടുവിൽ അയോഗ്യത
വെറും 100 ഗ്രാം ഭാരക്കൂടുതൽ വിനേഷ് ഫോഗട്ടിന്റെ മെഡൽ ഇന്ത്യയ്ക്ക് നഷ്ടമായി ;പിന്തുണയുമായി രാജ്യം, താങ്കൾ ചാമ്പ്യന്മാരുടെ ചാമ്പ്യൻ; ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി
1 2 3 16

Leave a Comment