Thursday, May 22, 2025

ഐപിഎല്ലില്‍ രാജസ്ഥാന് കൊല്‍ക്കത്തയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം;സെഞ്ചുറിയടിച്ച് ജോസേട്ടന്‍

Must read

- Advertisement -

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ അടിക്ക് തിരിച്ചടി. അവസാന പന്ത് വരെ നീണ്ട ത്രില്ലറില്‍ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് വിജയിച്ച്. സെഞ്ച്വറി നേടിയ ജോഷ് ബട്ലറാണ് ടീമിന്റെ കരുത്തിലാണ് വിജയം. ബട്‌ലറുടെ സീസണിലെ രണ്ടാം സെഞ്ച്വറിയാണ് .60 പന്തില്‍ ഒന്‍പത് ബൗണ്ടറിയും ആറു സിക്സറും സഹിതമാണ് ബട്ലര്‍ 100 തികച്ചത്. ഒരു വശത്ത് റണ്‍റേറ്റിന്റെ സമ്മര്‍ദ്ദത്തില്‍ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ടെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ ബാറ്റ് ചെയ്ത ബട്‌ലര്‍ വിജയം കവര്‍ന്നെടുക്കുകയായിരുന്നു. സഞ്ജു സാംസണ്‍(12), റയാന്‍ പരാഗ്(14 പന്തില്‍ 34), യശസ്വി ജയ്സ്വാള്‍(9പന്തില്‍ 19), ധ്രുവ് ജുറേല്‍(2), ആര്‍ അശ്വിന്‍(8) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. കൊല്‍ക്കത്തക്കായി ബാറ്റിങില്‍ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച സുനില്‍ നരേന്‍ ബൗളിങിലും തിളങ്ങി. രണ്ട് വിക്കറ്റാണ് താരം നേടിയത്. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ 223-6, രാജസ്ഥാന്‍ 20 ഓവറില്‍ 224-8.

See also  ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഉപയോഗിച്ച പിച്ച്; രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം വിജയിക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article