അധ്യാപനത്തിലെ കവിതാ മധുരം

Written by Taniniram

Published on:

ഇന്ന് ലോക അധ്യാപക ദിനം

ചിപ്പി ടി. പ്രകാശ്

തൃശൂര്‍: അധ്യാപനത്തിലെ കാച്ചികുറക്കിയ അനുഭവത്തെക്കാള്‍ സ്വന്തം കഥ പറയാനുണ്ട് ശ്രീജ ടീച്ചര്‍ക്ക്. പഠിക്കുന്ന കാലത്തുണ്ടായ സഹിത്യ രചനയോടുള്ള താത്പര്യം വീണ്ടും ജീവിതത്തിന്റെ കൈയ്യൊപ്പുകള്‍ ചാര്‍ത്തുമെന്ന് കുറ്റുമുക്ക് സ്വദേശിയായ ശ്രീജ ടീച്ചര്‍ വിചാരിച്ചിരുന്നില്ല. 1997ല്‍ കേരളവര്‍മ കോളേജില്‍ നിന്ന പഠനം നിര്‍ത്തുമ്പോള്‍ പഠനം വഴിമുട്ടിയെന്നേ കരുതിയിരുന്നുള്ളു. എന്നാല്‍ ടീച്ചറുടെ മകന്‍ ആദര്‍ശിന്റെ വരവോടെ പുതിയ ജീവിതത്തിന് അധ്യായം തുറക്കുകയായിരുന്നു. ഓട്ടിസം ബാധിതനായ മകനാണ് ടീച്ചറുടെ ഭാഗ്യവും. ജീവിതത്തിലെ പ്രശ്‌നങ്ങളെ മറികടക്കാന്‍ വേണ്ടിയാണ് വീണ്ടും എഴുത്തിലേക്ക് തിരിയുന്നത്. 20 വര്‍ഷത്തെ അധ്യാപന പാരമ്പര്യത്തെ പോലെ തന്നെ മധുരമാണ് എഴുത്തിടങ്ങളെന്ന് ടീച്ചര്‍ ഓര്‍ക്കുന്നു

. ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങുന്നത് 2010 ലാണ്. വര്‍ണച്ചിറകുകള്‍ ഉള്‍പ്പെടെ ഏഴ് പുസ്തകങ്ങള്‍കൂടി ടീച്ചര്‍ പുറത്തിറക്കി. പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട കവിതകളാണ് വര്‍ണച്ചിറകുകള്‍ എന്ന സമാഹാരത്തിന്റെ ഉള്ളടക്കം. എളവള്ളി ഗ്രന്ഥശാല ഹൈക്കു കവിത പുരസ്‌കാരം, ചിന്താ വേദി പുരസ്‌കാരം(2012), ഗ്രന്ഥസുഗന്ധം ജില്ലാതല പുരസ്‌കാരം, സഹൃദയ വേദി ആദരം (2017), എച്ച് ആന്‍ഡ് സി പ്രസിദ്ധീകരിച്ച പ്രസാദം എന്ന കവിതാ സമാഹരത്തിന് സര്‍ഗസ്വരം പുരസ്‌കാരം (2017), തപസ്യ സാഹിത്യസംഗമം 2018-ലെ ആദരം മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക വേദി പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. നവോഥാന സംസ്‌കൃതിയുടെ നല്ല അനുഭവക്കുറിപ്പിനുള്ള പുരസ്‌കാരം 2015ല്‍ ലാല്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ച ‘ആദര്‍ശ് എന്റെ പ്രിയപുത്രന്‍’ എന്ന അനുഭവക്കുറിപ്പിന് ലഭിച്ചു. ഓട്ടിസം ബാധിതനായുള്ള കുട്ടിയെ ശരിയായ രീതിയില്‍ പരീശിലനം നല്‍കുന്നതെങ്ങനെ എന്നായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. 2019-ലാണ് കനല്‍ എന്ന പേരില്‍ അവസാന പുസ്തകമെഴുന്നത്.

2011ല്‍ പഠനത്തിലേക്ക് തിരിച്ചു വന്ന് മലയാള സാഹിത്യം, ചരിത്രം സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമെടുത്ത ശ്രീജ അധ്യാപിക മാത്രമല്ല, ഇപ്പോള്‍ ഒരു വിദ്യാര്‍ഥിനി കൂടിയാണ്. കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ ഓട്ടിസത്തിന്റെ ആഖ്യാന പരിസരങ്ങള്‍ എന്ന വിഷയത്തില്‍ പിഎച്ച്ഡി ചെയ്യാനൊരുങ്ങുകയാണ് വില്ലടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എല്‍.പി. വിഭാഗം അധ്യാപിക കൂടിയായ ശ്രീജ.

See also  പറഞ്ഞതും പ്രവർത്തിച്ചതും അന്തരമില്ലാതെ എന്നെന്നും ഓർമ്മയിൽ ഗാന്ധിജി (Mahatma Gandhi)

Related News

Related News

Leave a Comment