നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ , ആശ്വാസമേകാമെന്നറിയിച്ച ദമ്പതികൾക്ക് നേരെ അശ്ളീല കമന്റുകൾ; ; കൈകാര്യം ചെയ്ത് നാട്ടുകാർ

Written by Taniniram

Published on:

അഞ്ചാം നാളിലും നടുക്കം മാറാതെ വയനാട് വിറങ്ങലിച്ചു നില്‍ക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സില്‍ ദുരന്തമായി മാറിയിരിക്കുകയാണ് ഇപ്പോഴും ചിലര്‍. അമ്മമാരെ നഷ്ടപ്പെട്ട പിഞ്ചോമനകള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ച് ദമ്പതികള്‍ ഇട്ട് പോസ്റ്റിന് കീഴില്‍ അശ്ലീല ചുമയുളള കമന്റിട്ടയാളെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. കണ്ണൂരില്‍ ജോലി ചെയ്യുന്ന എടത്തൊട്ടി സ്വദേശി കെ.ടി.ജോര്‍ജിനെയാണ് പേരാവൂരിലെ എടത്തൊട്ടിയില്‍ പ്രദേശവാസികള്‍ വളഞ്ഞിട്ട് തല്ലിയത്. നിയമം കൈയ്യിലെടുത്തെങ്കിലും മര്‍ദ്ദനത്തിന് സോഷ്യല്‍ മീഡിയില്‍ വന്‍ കൈയ്യടിയാണ് ലഭിച്ചിരിക്കുന്നത്.

‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്നാണ് പൊതുപ്രവര്‍ത്തകന്റെ വാട്ട്‌സാപ്പ് മെസേജ് . ഇതിന് താഴെയാണ് മോശം കമന്റുമായി ചിലര്‍ എത്തിയത്.
ഷിബു നന്ദു, സുരേന്ദ്രന്‍ ഒ.വി, വിജയ് മയില്‍പ്പീലി, സുകേഷ് പി മോഹന്‍, ബാബുരാജ് വാണിയമ്പലം തുടങ്ങി നിരവധി അക്കൗണ്ടുകളില്‍ നിന്നും പോസ്റ്റിനു താഴെ തരംതാണ കമന്റുകളിട്ടിരുന്നു.

See also  മുണ്ടക്കൈയിലും ചൂരൽമലയിലും കെട്ടിടാവശിഷ്ട്ടങ്ങൾ മാറ്റി തെരച്ചിൽ ആരംഭിച്ചു, മരണ സംഖ്യ ഉയരും

Leave a Comment