- Advertisement -
വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് ഇന്ന് ആഘോഷത്തിന്റെ ചെറിയ പെരുന്നാള്‍. ആത്മ സമര്‍പ്പണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പെരുന്നാള്‍ ആഘോഷം. പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെക്കല്‍ കൂടിയാണ് പെരുന്നാള്‍. ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ എല്ലാ മലയാളികള്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.