
നീൽകണ്ഠേശ്വർ മഹാദേവ ക്ഷേത്രം
ഗുജറാത്തിലെ ജുനരാജിലുള്ള പ്രാചീന ക്ഷേത്രങ്ങളിൽ ഒന്നാണിത്. കർജൻ അണക്കെട്ടിൽ വെള്ളം നിറയുമ്പോൾ ആറു മാസത്തോളം ക്ഷേത്രം വെള്ളത്തിനടിയിലായിരിക്കും. ആറു മാസക്കാലമാണ് വെള്ളമിറങ്ങി പ്രത്യക്ഷപ്പെടുക. ഭഗവാൻ ശിവൻ ധ്യാനനിദ്രയിലായിരിക്കും ഈ സമയത്തെന്നാണ് വിശ്വാസം. രജപുത്ര രാജാവായ രാജ ചൗക്രാനയാണ് ക്ഷേത്രം നിർമിച്ചത്. വേലിയേറ്റമുണ്ടാകുമ്പോൾ ക്ഷേത്രം വെള്ളത്തിൽ മുങ്ങും. വേലിയിറക്കത്തിൽ വീണ്ടും പൊങ്ങി വരും. ഗയാബ് മന്ദിർ അഥവാ നഷ്ടക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടാറുണ്ട്.

സ്തംഭേശ്വർ മഹാദേവ ക്ഷേത്രം
ഗുജറാത്തിലെ ബറോഡയിലാണ് ഈ ക്ഷേത്രം. അറബിക്കടലിനും കമ്പേ ഉൾക്കടലിനും ഇടയിലാണ് ക്ഷേത്രമുള്ളത്. സ്കന്ദ പുരാണത്തിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

നിഷ്കളങ്ക് മഹാദേവ ക്ഷേത്രം
ഗുജറാത്തിലെ ഭാവ്നഗറിലാണ് ഈ ക്ഷേത്രം. വേലിയേറ്റക്കാലത്ത് വെള്ളത്താൽ മുങ്ങിപ്പോകും. പിന്നീട് പൊങ്ങി വരും. സ്വയംഭൂവായ ശിവലിംഗവും നന്ദികേശ്വരനുമാണ് ക്ഷേത്രത്തിലുള്ളത്. പാണ്ഡവന്മാർ ഇവിടെയെത്തി ശിവനെ പാർഥിച്ചിരുന്നുവെന്നാണ് ഐതിഹ്യം