Wednesday, April 2, 2025

ഈശാനകോണ്‍ അറിഞ്ഞു മാത്രം വീടു നിര്‍മ്മാണം ….

Must read

- Advertisement -

ഒരു വീടിനെ സംബന്ധിച്ച് ഗ്രഹങ്ങളും അഷ്ടദിക്കുകളും ഏതു രീതിയില്‍ സ്വാധീനിക്കുന്നു.

  1. കിഴക്ക് (ഇന്ദ്രദിക്ക്) ഇവിടെ സൂര്യന്‍ സ്വാധീനിക്കുന്നു
  2. തെക്കുകിഴക്ക് (അഗ്നികോണ്‍) ഇവിടെ ശുക്രന്‍ സ്വാധീനിക്കുന്നു.
  3. തെക്ക് (യമദിക്ക്) ഇവിടെ ചൊവ്വ സ്വാധീനിക്കുന്നു.
  4. തെക്കുപടിഞ്ഞാറ് (നിരതി കോണ്‍) എന്ന ഗ്രഹം സ്വാധീനിക്കുന്നു. ഇവിടെ രാഹു
  5. പടിഞ്ഞാറ് (വരുണദിക്ക്) ശനി സ്വാധീനിക്കുന്നു.
  6. വടക്കുപടിഞ്ഞാറ് (വായുകോണ്‍) ഇവിടെ ചന്ദ്രന്‍ സ്വാധീനിക്കുന്നു.
  7. വടക്ക് (കുബേരദിക്ക്) സ്വാധീനിക്കുന്നു. ഇവിടെ ബുധന്‍.
  8. വടക്കുകിഴക്ക് (ഈശാനകോണ്‍) വ്യാഴം സ്വാധീനിക്കുന്നു.
    ഈ രീതിയിലാണ് അഷ്ടദിക്കുകളെ ഗ്രഹങ്ങള്‍ സ്വാധീനിക്കുന്നത്.
  9. കിഴക്ക് (ഇന്ദ്രദിക്ക്)
    കിഴക്ക് ഇന്ദ്രദിക്കായിട്ടാണ് അറിയപ്പെടുന്നത്. കുട്ടികളുടെ വളര്‍ച്ചയുടെയും അവരുടെ വിദ്യാഭ്യാസത്തിന്റെയും സമ്പത്തിന്റെയും ദേവനായാണ് ഇന്ദ്രന്‍ പരിഗണിക്കപ്പെടുന്നത്. ഇന്ദ്രന്റെ വാഹനം ഐരാവതം എന്ന വെള്ള ആനയാണ്. ഈ ദിക്ക് ഒരു വീടിനെ സംബന്ധിച്ചിടത്തോളം വിസ്താരമേറിയും അല്‍പ്പം താഴ്ന്നും ഇരിക്കുന്നത് ഐശ്വര്യദായകമാണ്. വീടു പണിയുമ്പോള്‍ കിഴക്കുഭാഗം വലിയ പൊക്കമുള്ള കെട്ടിടംമൂലം മറയാതെ ഇരിക്കുന്നത് ഊര്‍ജ പ്രവാഹം വീടിനുള്ളിലേക്കു കടന്നുവരാന്‍ സഹായകമായിരിക്കും. നമ്മള്‍ പണിയുന്ന കെട്ടിടത്തിന്റെ കിഴക്കു ഭാഗം വലിയ കെട്ടിടങ്ങള്‍ മറഞ്ഞു നില്‍ക്കുകയാണെങ്കില്‍ പണിയുന്ന വീടിന്റെ ദര്‍ശനം വടക്കു ഭാഗത്തേക്ക് മാറ്റുന്നത് ഉചിതമായിരിക്കും. ഉത്തരായനം, ദക്ഷിണായനം എന്ന കണക്കില്‍ സൂര്യന്റെ ദിശ ആറുമാസം വടക്കോട്ടും ആറുമാസം തെക്കോട്ടും വരുന്നുണ്ട്. സൂര്യന്റെ കിരണങ്ങള്‍ കൂടുതലും കിഴക്കുഭാഗത്തുനിന്ന് കിട്ടുന്നതുകൊണ്ട് പ്രകൃതിയുടെ അനുകൂല തരംഗങ്ങള്‍ ലഭിക്കുന്നതിന് ഇടയാകുന്നു. കിഴക്കുദര്‍ശനമായി വീടു പണിയുന്നതിനു നക്ഷത്രങ്ങളുടെ ഭാഗ്യദിക്കുകള്‍ നോക്കേണ്ട ആവശ്യമില്ല. കൂടാതെ കിഴക്കോട്ടു ദര്‍ശനമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ വലിയ പ്രാസംഗികരും പ്രഭാഷകരും ആയിരിക്കും. സ്ത്രീകളെ ബഹുമാനിക്കുന്ന അവര്‍ക്ക് സ്ത്രീകളുടെ പരമാവധി സഹകരണം കിട്ടുന്നതാണ്. സൗന്ദര്യവര്‍ധകവസ്തുക്കളോട് ഇവര്‍ക്കു കമ്പമുണ്ടായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗം ഉള്ളവര്‍ക്കു സര്‍ക്കാരുമായി ദൈനംദിനം ഇടപാട് ഉള്ളവര്‍ക്കും കിഴക്കു ദര്‍ശനമുള്ള വീടുകള്‍ ശ്രേഷ്ഠമാണ്. കിഴക്കു ദര്‍ശനമുള്ള വീട്ടിലെ പുരുഷന്മാര്‍ ആരോഗ്യരംഗത്തു ശോഭിക്കും. ഈ ദിക്കിനെ സ്വാധീനിക്കുന്ന ഗ്രഹം സൂര്യനാണ്.
  10. തെക്കുകിഴക്ക് (അഗ്നികോണ്‍)
    തെക്കുകിഴക്ക് ദിക്കിന്റെ അധിപനാണ് അഗ്നിദേവന്‍. അഗ്നി എല്ലാം തന്നെ ശുദ്ധമാക്കി തരും. ഇതുപരിശുദ്ധമായൊരു ദിക്കും കൂടിയാണ്. മനുഷ്യശരീരത്തില്‍ അഗ്നിയുടെ സ്ഥാനം നാഭിയായിട്ടാണു കണക്കാക്കുന്നത്. തെക്കുകിഴക്ക് ഭാഗം ഗൃഹത്തിന്റെ അടുക്കളയ്‌ക്ക് പറ്റിയതാണ്. അതല്ല ആ ഭാഗത്തു മുറിയാണു വരുന്നതെങ്കില്‍ കമ്പ്യൂട്ടര്‍വച്ച് പ്രവര്‍ത്തിക്കുന്ന മുറിയായും ഇലക്ട്രിക്ക് സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മുറിയായും ആണ്‍കുട്ടികളുടെ പഠനമുറിയായും ഉപയോഗിക്കാവുന്നതാണ്. ഈ ഭാഗത്തു കാര്‍പോര്‍ച്ച് പണിയുന്നത് നല്ലതാണ്. ഈ ദിക്കിനെ സ്വാധീനിക്കുന്ന ഗ്രഹം ശുക്രനാണ്. തെക്ക് കിഴക്കു ദിക്കിലേക്കു കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഈ ഭാഗം ദീര്‍ഘമാകരുത്. ദീര്‍ഘഫലമായി പണിഞ്ഞു താമസിക്കുന്ന വീടുകള്‍ക്കു മാനസികമായും സാമ്പത്തികമായും ദുരിതങ്ങള്‍ ഉണ്ടാകും. ഈ ഭാഗത്ത് പൂജാമുറിയോ പ്രധാന ബെഡ്‌റൂമോ നിര്‍മിക്കുവാന്‍ പാടില്ല. മഴവെള്ളവും മലിനജലവും ഈ ദിക്കില്‍ കെട്ടി നിറുത്തരുത്. ഈ ദിക്കില്‍ കിണര്‍ വരുന്നത് സര്‍വനാശത്തിന് വഴിയൊരുക്കും. ഈ ദിക്ക് വാസ്തുശാസ്ത്രപരമായ നിയമങ്ങള്‍ക്ക് അനുസൃതമായി പണിഞ്ഞാല്‍ വളരെ അധികം ഗുണങ്ങള്‍ ഉണ്ടാകും.
  11. തെക്ക് (യമ ദിക്ക്)
    വളരെയധികം ഭാഗ്യങ്ങള്‍ കൊണ്ടുവരുന്ന ഒരു ദിക്കാണ് തെക്കുവശം. ഈ ദിക്കിനെ ഭയപ്പെട്ട് പലരും വീടിന്റെ പൂമുഖ വാതില്‍ തെക്കുദര്‍ശനമായി കൊടുക്കാന്‍ വിസമ്മതിക്കുകയാണ് പതിവ്. അതു തെറ്റാണ്. യമന്‍ മൃത്യുവിന്റെ ദേവന്‍ കൂടിയാണ്. ഹൈന്ദവ വിശ്വാസപ്രകാരം ആയുസിന്റെ ദേവനായ ശനിയുടെ സഹോദരനാണ്. വ്യവസായ വാണിജ്യാദി പ്രവര്‍ത്തനങ്ങളില്‍ (ബിസിനസ്സ്) ഏര്‍പ്പെട്ടിട്ടുള്ള വ്യക്തികള്‍ക്കു തെക്കുദര്‍ശനമായ വീട് വളരെ അധികം ഗുണപ്രദമാണ്. തെക്കുദര്‍ശനമായി വീടു പണിയുമ്പോള്‍ ഈ ഭാഗത്ത് തുറസായ സ്ഥലം (ഓപ്പണ്‍ സ്‌പേസ്) കുറച്ചു കൊടുത്താല്‍ മതിയാകും. തെക്കു ദര്‍ശനമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ അവരവരുടെ ആദര്‍ശങ്ങളില്‍ അടിയുറച്ചു നില്‍ക്കുന്നവരാണ്. ന്യായമായിട്ടുള്ള കാര്യങ്ങള്‍ പരിശ്രമത്താല്‍ നടപ്പിലാക്കി കിട്ടുന്നതിന് ഈദിക്ക് വളരെയധികം ഗുണ കരമാകുന്നു. സ്ത്രീകളുടെ പുതിയ സംരംഭങ്ങള്‍ക്കും വ്യാപാരികള്‍ക്ക് അവരുടെ പ്രവര്‍ത്തനത്തില്‍ പുരോഗതിക്കും ധീരതയു ള്ളവര്‍ക്കു സുഖവാസത്തിനും ഈ ദിക്കു വളരെ അനുകൂലമാണ്. തെക്കുദര്‍ശനമായ വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ആധിപത്യം സ്ത്രീകളുടെ കൈകളില്‍ സുരക്ഷിതമായിരിക്കും. എന്നാല്‍, തെക്കു ദര്‍ശനമായി വീടുപണിയുമ്പോള്‍ വാസ്തു ശാസ്ത്രപരമായ കണക്കുകള്‍ കൃത്യമായി പാലിക്കേണ്ടതാണ്. അല്ലെങ്കില്‍ സ്ത്രീകളുടെ അഹങ്കാര വര്‍ധനവിന് ഇടവരുവാനും അതു സാഹചര്യമുണ്ടാക്കും.
See also  ശാസ്തൃഗായത്രി; ശനിദോഷ ദുരിത ശമനത്തിന് ഉത്തമം …

ഗൃഹനിര്‍മാണം നടത്തുമ്പോള്‍ ഈ ദിക്കില്‍ വളരെ അധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരിക്കലും വീടിന്റെ ഈ ഭാഗത്തെ ചുമരുകള്‍ വളഞ്ഞും ചരിഞ്ഞും പണിയരുത്. തെക്കുദര്‍ശനമുള്ള വീടുകളില്‍ താമസിക്കുന്നവര്‍ കൂടുതലും പൊലീസ് ഓഫീസേഴ്‌സ്, മിലിട്ടറി ഉന്നത ഉദ്യോഗസ്ഥര്‍, പ്രഗല്‍ഭരായ ബിസിനസ്സുകാര്‍ എന്നിവരായിരിക്കും. ഈ ദിക്കുകളില്‍ താമസിക്കുന്നവര്‍ അവരുടെ കാര്യസാധ്യതയ്‌ക്ക് വേണ്ടി എന്തും ത്യജിക്കുവാന്‍ സന്നദ്ധരായിരിക്കും. ഈ ഭാഗത്തു കിണറോ സെപ്റ്റിക് ടാങ്കുകളോ കുഴികളോ ഉണ്ടാകാന്‍ പാടില്ല. ഈ ദിക്കിനെ സ്വാധീനിക്കുന്ന ഗ്രഹം ചൊവ്വയാണ്. ഈ ഭാഗത്തു ബെഡ്‌റൂം വരാവുന്നതാണ്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article