പുതുക്കാട്: ഐ എൻ ടി യു സി വാർഷിക പൊതുയോഗവും തൊഴിലാളി സംഗമവും നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ
കുന്നത്തുള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ എംഎൽഎ യും യുണിയൻ പ്രസിഡന്റുമായ പോൾസൻ അധ്യക്ഷനായി. ചടങ്ങിൽ ഐ എൻ
ടി യു സി തൊഴിലാളി യൂണിയൻ്റെ പൂർവ്വകാല നേതാക്കളെയും തൊഴിലാളികളെയും ആദരിച്ചു.
ഐ എൻ ടി യു സി യൂണിറ്റ് സെക്രട്ടറി എൻ.എം. പൗലോസ്, ഐ എൻ ടി യു സി സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറി ആന്ററണി കുറ്റുക്കാരൻ, ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡന്റും യുഡിഎഫ് പുതുക്കാട് കൺവീനറുമായ സോമൻ മുത്രത്തിക്കര, ഐ എൻ ടി യു സി ജില്ലാ കമ്മിറ്റി അംഗം വിനയൻ, മറ്റത്തൂർ മണ്ഡലം പ്രസിഡന്റ് ശിവരാമൻ പോതിയിൽ, വരന്തരപ്പിള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.വി. ഉമ്മർ, ഐ എൻ ടി യു സി മണ്ഡലം സെക്രട്ടറി തോമസ് കാവുങ്ങൾ, മുൻ കോൺഗ്രസ് മറ്റത്തൂർ മണ്ഡലം പ്രസിഡന്റും യൂണിയൻ മുൻ സെക്രട്ടറിയുമായ പീയുസ് ആര്യപ്പിള്ളി, കൺവീനർ വി.ആർ. ഷാജു എന്നിവർപ്രസംഗിച്ചു. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.