പീച്ചിയിൽ ബിജെപിയുടെ കൊടികളും ഫ്ലക്സ് ബോർഡും നശിപ്പിക്കുന്നതായി പരാതി

Written by Taniniram1

Published on:

പട്ടിക്കാട്. പീച്ചി ഫിഷറീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിക്കാലും ഫ്ലക്സുകളും നശിപ്പിക്കുന്നതായി പരക്കെ ആക്ഷേപമുയരുന്നു. പാർട്ടിയുടെ ഫ്ലക്സ് ബോർഡുകളും കൊടിയും കീറി നശിപ്പിക്കുകയും പോസ്റ്ററുകൾ വലിച്ചു കീറുകയും ചെയ്തിട്ടുണ്ട്. തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കുന്ന സാഹചര്യത്തിൽ ക്രമസമാധാനം തകർക്കുക എന്ന ലക്ഷ്യത്തിലാണ് മറ്റു രാഷ്ട്രീയപാർട്ടികൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന്പീച്ചിയിലെ ബിജെപി നേതാവ് സുഹാസ് പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കൊടി കാലുകളും ഫ്ലക്സ് ബോർഡുകളും നശിപ്പിക്കുന്ന സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സുഹാസ് പറഞ്ഞു.

See also  കരുണയുടെ മാതൃകയായി അഞ്ജനയും ആദിത്യനും

Related News

Related News

Leave a Comment