പീച്ചിയിൽ ജലനിരപ്പ് കുറഞ്ഞു

Written by Taniniram1

Published on:

പീച്ചി : വേനൽ കടുത്തതോടെ പീച്ചി ഡാം റിസർവോയറിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. 79.25 മീറ്റർ പരമാവധി ജലനിരപ്പുള്ള റിസർവോയറിൽ 68.36 മീറ്ററാണ് ഇന്നത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇത് 68.72 മീറ്റർ ആയിരുന്നു. 94.95 മില്ല്യൺ ക്യുബിക് മീറ്റർ സംഭരണ ശേഷിയുള്ള റിസർവോയറിൽ ഇന്ന് സംഭരിക്കപ്പെട്ട വെള്ളത്തിന്റെ അളവ് 14.60 മില്ല്യൺ ക്യുബിക് മീറ്റർ ആണ്. കഴിഞ്ഞ വർഷം ഇത് 15.68 മില്ല്യൺ ക്യുബിക് മീറ്റർ ആയിരുന്നു. വേനൽ മഴ ലഭിക്കാത്തതും ജില്ലയിലെ താപനില ഉയരുന്നതും ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്.

See also  ബോൺ നതാലെ സാംസ്കാരിക ഉത്സവം നാളെ

Leave a Comment