Thursday, April 3, 2025

രാജ്യം മൻമോഹന് ആദരാഞ്ജലിയർപ്പിച്ചു ; 7 ദിവസം ദുഃഖാചരണം, സംസ്കാരം നാളെ…

Must read

- Advertisement -

ന്യൂഡൽഹി (Newdelhi) : രാജ്യം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് (92) ആദരാഞ്ജലികളർപ്പിച്ചു. ജനങ്ങളെ ശക്തരാക്കിയ നിയമ നിർമാണങ്ങളിലൂടെയും രാഷ്ട്രത്തിനു കരുത്തായ സാമ്പത്തിക നയരൂപീകരണത്തിലൂടെയും വേറിട്ട വഴി സൃഷ്ടിച്ച മഹത്തായ ഒരു പ്രധാനമന്ത്രിയായിരുന്നു പ്രധാനമന്ത്രി മൻമോഹൻ സിങ്. എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ നാളെയാണു സംസ്കാരം.

ഡൽഹി എയിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി 9.51ന് ആയിരുന്നു അന്ത്യം. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേ മുക്കാലോടെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. കേന്ദ്രസർക്കാർ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

രാവിലെ 11ന് കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകയോഗം ചേരും. കർണാടകയിലെ ബെളഗാവിയിൽ ഇന്നു നടത്താനിരുന്ന റാലി ഉൾപ്പെടെ കോൺഗ്രസിന്റെ എല്ലാ പരിപാടികളും ഉപേക്ഷിച്ചു. ജവാഹർലാൽ നെഹ്റുവിനു ശേഷം ഭരണത്തിൽ അഞ്ചുവർഷം പൂർത്തിയാക്കി തുടർഭരണം നേടിയ ആദ്യ പ്രധാനമന്ത്രിയാണ് മൻമോഹൻസിങ്.

രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സേവനവും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതവും എന്നും ഓർമിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിൽ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഏറെ ഇടപെടലുകൾ മൻമോഹൻ സിങ് നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വഴികാട്ടിയെയാണ് നഷ്ടമായതെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.

രാവിലെ 11ന് കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകയോഗം ചേരും. കർണാടകയിലെ ബെളഗാവിയിൽ ഇന്നു നടത്താനിരുന്ന റാലി ഉൾപ്പെടെ കോൺഗ്രസിന്റെ എല്ലാ പരിപാടികളും ഉപേക്ഷിച്ചു. ജവാഹർലാൽ നെഹ്റുവിനു ശേഷം ഭരണത്തിൽ അഞ്ചുവർഷം പൂർത്തിയാക്കി തുടർഭരണം നേടിയ ആദ്യ പ്രധാനമന്ത്രിയാണ് മൻമോഹൻസിങ്. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിന്റെ സേവനവും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതവും എന്നും ഓർമിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിൽ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഏറെ ഇടപെടലുകൾ മൻമോഹൻ സിങ് നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വഴികാട്ടിയെയാണ് നഷ്ടമായതെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ‘ചരിത്രം താങ്കളോടല്ല ദയകാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്’ എന്നാണ് ശശി തരൂർ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്. മൻമോഹൻ ചരിത്രത്തിനു മുൻപേ നടന്നയാളാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ കഴിഞ്ഞെന്നും ശശി തരൂർ കുറിപ്പിൽ പറഞ്ഞു.

See also  എയർഇന്ത്യ എയർഹോസ്റ്റസിന് നേരേ ഹോട്ടല്‍മുറിയിൽ അതിക്രമം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article