കാറിടിച്ച് ആശുപത്രി കവാടം തകർന്നു

Written by Taniniram

Published on:

കൊടുങ്ങല്ലൂർ:ശ്രീനാരായണപുരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ആശുപത്രിയുടെ പ്രവേശന കവാടം തകർന്നു.അപകടത്തിൽ ആർക്കും പരിക്കില്ല. പടിഞ്ഞാറെ വെമ്പല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. അഴീക്കോട് – ചാമക്കാല റോഡിലൂടെ പോകുകയായിരുന്ന കാർ ടയർ പൊട്ടി നിയന്ത്രണം വിട്ടതിനെ തുടർന്ന് ആശുപത്രി കവാടത്തിൽ ഇടിക്കുകയായിരുന്നു. രോഗികളും പൊതുജനങ്ങളും അധികം ഇല്ലാത്തതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.

See also  മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി ആരോഗ്യവകുപ്പ് …

Related News

Related News

Leave a Comment