ഗുരുവായൂരിൽ മേൽശാന്തി നറുക്കെടുപ്പ് 14 ന്

Written by Taniniram1

Updated on:

ഗുരുവായൂർ : ക്ഷേത്രത്തിൽ ഏപ്രിൽ 1 മുതൽ 6 മാസത്തേക്കുള്ള മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിന് അഭിമുഖവും നറുക്കെടുപ്പും 14നു നടക്കും. പെരുവനം, ശുകപുരം നമ്പൂതിരി ഗ്രാമങ്ങളിലെ യാഗാധികാരമുള്ള വരാണ് ഗുരുവായൂർ(GURUVAYUR) മേൽശാന്തിയാകാൻ അപേക്ഷിക്കുന്നത്. ഇക്കുറി 56 അപേക്ഷകൾ ലഭിച്ചു. തന്ത്രിയുടെ നിർദേശ പ്രകാരം 54 പേർക്ക് കൂടിക്കാഴ്‌ചയ്ക്ക് കത്ത് അയച്ചു. വ്യാഴാഴ്‌ച രാവിലെ മുതൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അഭിമുഖത്തിൽ അപേക്ഷകർക്ക് പൂജാകാര്യങ്ങളിലുള്ള പ്രാവീണ്യം ചോദിച്ചറിയും. അർഹരായവരുടെ ലിസ്‌റ്റ് ദേവസ്വത്തിനു നൽകും. ക്ഷേത്രത്തിൽ ഉച്ചപ്പൂജ കഴിഞ്ഞാൽ നമസ്കാര മണ്ഡപത്തിൽ അർഹരായവരുടെ പേര് ഉറക്കെ വായിച്ച് നറുക്ക് വെള്ളിക്കുടത്തിൽ നിക്ഷേപിക്കും. ഇപ്പോഴത്തെ മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി നറുക്കെടുക്കും. മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെടുന്നയാൾ 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. 31ന് രാത്രി അത്താഴപ്പൂജ കഴിഞ്ഞാൽ ചുമതലയേൽക്കും. ഏപ്രിൽ 1 മുതൽ 6 മാസക്കാലം ക്ഷേത്രത്തിൽ തന്നെ താമസിച്ചു പുറപ്പെടാ ശാന്തിയായി പൂജാകാര്യങ്ങൾ നിർവഹിക്കും.

See also  പഞ്ഞിമിട്ടായി അരുതേ…

Leave a Comment