പട്ടിക്കാട് : ഹരിത ഹോൾസെയിൽ ആന്റ് റീട്ടെയിൽ നഴ്സറിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ നിർവ്വഹിച്ചു. ചുവന്നമണ്ണ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഗീവർഗ്ഗീസ് ജേക്കബ് സ്ഥാപനം ആശീർവദിച്ച് ആദ്യവിൽപ്പന നടത്തി. കല്ലിടുക്ക് സർവ്വീസ്റോഡിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ ഗാർഡൻ സെറ്റിങ്, ലാൻഡ്സ്കേപ്പിങ് തുടങ്ങിയ സേവനങ്ങളും ഗാർഡൻ മെറ്റീരിയൽസ്, നേച്ചുറൽ ഗ്രാസ്, ഫലവൃക്ഷതൈകൾ, അലങ്കാര ചെടികൾ തുടങ്ങിയവയും ലഭ്യമാണെന്ന് സ്ഥാപന ഉടമകൾ അറിയിച്ചു.
Related News