ട്രെയിനില്‍ ബുക്ക് ചെയ്ത സീറ്റൊഴിയാതെ മറ്റ് യാത്രക്കാര്‍ ഇരുന്നാല്‍ എന്ത് ചെയ്യും? അതിന് ഒരു പരിഹാരമുണ്ടെന്ന് പറയുന്ന വീഡിയോ (Video ) യാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ (Social media) യില്‍ വൈറലായിരിക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു യുവതിയുടെ അനുഭവമാണ് അവരുടെ സഹോദരി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാ (Social media platform) യ എക്‌സില്‍ പോസ്റ്റ് ചെയ്തത്.
ഡൂണ്‍ എക്‌സ്പ്രസ്സിലെ (Dune Express) യാത്രയ്ക്കിടെയായിരുന്നു യുവതിയ്ക്ക് ഈ ദുരനുഭവം ഉണ്ടായത്. താന്‍ ബുക്ക് ചെയ്ത സീറ്റില്‍ ഒരു കുടുംബം യാതൊരു കൂസലുമില്ലാതെ യാത്ര ചെയ്യുകയായിരുന്നു. സീറ്റ് ഒഴിയണമെന്ന് ആദ്യം ഇവരോട് യുവതി പറഞ്ഞു. എന്നാല്‍ ഈ സംഘം അതിന് തയ്യാറായില്ല.
ഋഷികേശില്‍ നിന്നും ഹൗറയിലേക്കുള്ള ട്രെയിനിലാണ് സംഭവം നടന്നത്. തന്റെ കുടുംബത്തോടൊപ്പം ഒരു മധ്യവയസ്‌കന്‍ യുവതിയുടെ സീറ്റിലിരിക്കുകയായിരുന്നു. സീറ്റ് ഒഴിയാന്‍ പറഞ്ഞതോടെ ഇദ്ദേഹം ദേഷ്യത്തിൽ ബഹളമുണ്ടാക്കാൻ തുടങ്ങി.
ഈ സാഹചര്യത്തില്‍ എന്ത് ചെയ്യും എന്നറിയാതെ യുവതി തന്റെ സഹോദരിയെ വിളിച്ചു. അപ്പോഴാണ് സീറ്റിലിരുന്ന മധ്യവയസ്‌കന്‍ യുവതിയ്ക്ക് ഇരിക്കാന്‍ അപ്പര്‍ ബെര്‍ത്തിലെ ഒരു സ്ഥലം കണ്ടെത്തിയത്. ഇവിടെ മൂന്ന് യാത്രക്കാര്‍ ഇരിപ്പുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഇരുന്നോളൂവെന്ന് ഇദ്ദേഹം യുവതിയോട് പറയുകയും ചെയ്തു.
ഉടനെ തന്നെ തന്റെ സീറ്റിന്റെ സ്ഥിതി വ്യക്തമാക്കുന്ന വീഡിയോയും ചിത്രവും യുവതി തന്റെ ക്യാമറയില്‍ പകര്‍ത്തി. തുടര്‍ന്ന് ഇവ സഹോദരിയ്ക്ക് അയച്ചുകൊടുത്തു.