മഞ്ഞുമ്മല്‍ ബോയസ് സിനിമയുടെ സ്വാധീനം, ഗുണ കേവിലേക്കിറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Written by Taniniram

Published on:

സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട ആവശേത്തില്‍ ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് ഇറങ്ങിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട ആവേശത്തില്‍ ഗുണാ കേവില്‍ ഇറങ്ങിയ മൂന്ന് യുവാക്കളെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. റാണിപേട്ട് സ്വദേശികളായ എസ്.വിജയ്, പി.ഭരത്, പി.രഞ്ജിത്ത്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ക്കും 24 വയസ്സാണ് പ്രായം.

വിവരം ലഭിച്ചയുടന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുണാ കേവില്‍ സഞ്ചാരികള്‍ക്ക് പ്രവേശം ഉണ്ടെങ്കിലും ഒരിടം കഴിഞ്ഞാല്‍ നിരോധിത മേഖലയാണ്. ഇവിടേക്കാണ് മൂന്ന് യുവാക്കള്‍ ഇറങ്ങിയത്.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയത്തിന് ശേഷം കൊടൈക്കനാലിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുന്നതായി വനംവകുപ്പിന്റെ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് റേഞ്ച് ഓഫീസര്‍ ആര്‍ സെന്തില്‍ പറയുന്നു.

ഓഫ് സീസണ്‍ ആയിട്ടുകൂടി ചിത്രം ഉണ്ടാക്കിയ സ്വാധീനത്താല്‍ നൂറുകണക്കിന് സഞ്ചരികളാണ് ഗുണ കേവ് സന്ദര്‍ശിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്.

See also  ആദ്യമായി ദക്ഷിണ റെയില്‍വേയില്‍ ട്രാന്‍സ് ട്രാവലിങ് ടിക്കറ്റ് എക്സാമിനര്‍

Leave a Comment