ഇലക്ട്രല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്ബി ഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

Written by Taniniram

Published on:

തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. വൈകീട്ട് അഞ്ചരയോടെയാണ് കമ്മിഷന് എസ്.ബി.ഐ വിവരങ്ങള്‍ കൈമാറിയത്.

മാര്‍ച്ച് 15ഓടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരങ്ങള്‍ വൈബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. സുപ്രീംകോടതിയില്‍ മുദ്രവെച്ച കവറില്‍ നല്‍കിയ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെളിപ്പെടുത്തും.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കു പ്രകാരം 2018 മുതല്‍ 2022 മാര്‍ച്ച് വരെ 5271 കോടി രൂപ ബോണ്ടുകള്‍ വഴി ബി.ജെ.പിക്ക് ലഭിച്ചപ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ലഭിച്ചത് 952 കോടി രൂപയായിരുന്നു.

See also  ആസിഡ് ആക്രമണം കൂടുതൽ ഇവിടെയാണ്

Leave a Comment