Wednesday, April 2, 2025

പോലീസ് കള്ളനായി; സ്ത്രീയുടെ 6 പവന്‍റെ മാല പൊട്ടിച്ചു , വളഞ്ഞിട്ട് പിടികൂടി യാത്രക്കാർ

Must read

- Advertisement -

ചെന്നൈ (Chennai): ചെന്നൈ അറുമ്പാക്കം മെട്രോ സ്റ്റേഷനിൽ (Chennai Arumbakkam Metro Station) സ്ത്രീയുടെ മാല പൊട്ടിച്ചോടി പൊലീസുകാരൻ.. യാത്രക്കാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

സുരക്ഷാ ചുമതലയുളള പൊലീസുകാരൻ തന്നെ കള്ളനായി മാറിയ അസാധാരണ സംഭവം നടന്നത് അറുമ്പാക്കം മെട്രോ സ്റ്റേഷനി(Chennai Arumbakkam Metro Station) ലാണ്. വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ 6 പവന്‍റെ മാലയാണ് ആവടി സ്പെഷ്യൽ ബറ്റാലിയലിനെ കോൺസ്റ്റബിൾ രാജാദുര (Constable Rajadura to Avadi Special Battalion) പൊട്ടിച്ചെടുത്തത്. ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ഭർത്താവിനൊപ്പമുള്ള യാത്രയിലായിരുന്നു വിജയലക്ഷ്മി. സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോഴായിരുന്നു രാജാദുരയുടെ അതിക്രമം.

മാല നഷ്ടമായതിന് പിന്നാലെ വിജയലക്ഷ്മി ബഹളം വച്ചതോടെ മറ്റ് യാത്രക്കാർ രാജാദുരയുടെ പിന്നാലെ ഓടി വളഞ്ഞിട്ട് പിടികൂടി. പൊലീസിന് കൈമാറും മുൻപ് ഇയാളെ മർദ്ദിക്കുകയും ചെയ്തു. മൂന്ന് മാസം മുൻപാണ് രാജാദുര അറുമ്പാക്കം മെട്രോ സ്റ്റേഷനിലെത്തിയത്. ഇതിന് മുൻപ് സമാന കുറ്റകൃത്യങ്ങളിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൂളമേട് പൊലീസ് അറിയിച്ചു.

See also  പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; ദമ്പതിമാര്‍ക്ക് അയല്‍ക്കാരുടെ മര്‍ദനം….
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article