മലയാളിയായ യുവാവ് 150ലേറെ തവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി സവിശേഷാധികാരം ഉപയോഗിച്ച് സുപ്രീംകോടതി റദ്ദാക്കി

Written by Taniniram

Published on:

ന്യൂഡല്‍ഹി : ചെന്നൈയിലെ പഠിക്കുന്ന സമയത്ത് നൂറ്റിയമ്പതിലേറെ തവണ തന്നെ പീഡിപ്പിച്ചുവെന്നു മലയാളി പെണ്‍കുട്ടി നല്‍കിയ പരാതി സുപ്രീം കോടതി സവിശേഷാധികാരം (142ാം വകുപ്പ്) ഉപയോഗിച്ച് റദ്ദാക്കി.ചെങ്കല്‍പ്പേട്ട് സെഷന്‍സ് കോടതിയില്‍ കേസിലെ വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ സുപരിചിതനായ അഭിഭാഷകനായ എം.ആര്‍. അഭിലാഷാണ് ഹര്‍ജിക്കാരനായി ഹാജരായത്. പെണ്‍കുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നു വ്യക്തമാക്കിയതും കണക്കിലെടുത്താണ് സുപ്രീം കോടതി കേസ് റദ്ദാക്കിയത്

കണ്ണൂര്‍ സ്വദേശിയായ മലയാളി യുവാവും പരാതിക്കാരിയായ പെണ്‍കുട്ടിയും 2006-2010 കാലത്തു ചെന്നൈയില്‍ എന്‍ജിനീയറിങ്ങിനു പഠിച്ചിരുന്നു. അവിടെ വെച്ച് ഇരുവരും പ്രണയത്തിലായി. പഠനത്തിനു പിന്നാലെ യുവാവിനു ബെംഗളൂരുവിലും യുവതിക്കു ചെന്നൈയിലും ജോലി ലഭിച്ചു. തുടര്‍ന്നും ഇവരുടെ ബന്ധം മുന്നോട്ട്‌പോയി . എന്നാല്‍ യുവാവ് പിന്നീട് വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്‍മാറി. ഇതോടെ പെണ്‍കുട്ടി പീഡനപരാതിയുമായി തമിഴ്‌നാട് പൊലീസിനെ സമീപിച്ചു. പോലീസ് നടത്തിയ ഒത്തുതീര്‍പ്പ് ശ്രമത്തില്‍ ഈ പെണ്‍കുട്ടിയെത്തന്നെ വിവാഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ യുവാവും കുടുംബവും എഴുതി നല്‍കി. എന്നാല്‍ ഇത് ലംഘിച്ചതോടെ പോലീസ് കടുത്ത നടപടികളെടുത്തു.
ദുബായിലേക്കു പോയ യുവാവിനെ റെഡ് കോര്‍ണര്‍ നോട്ടിസ് ഉള്‍പ്പെടെ പുറപ്പെടുവിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അതിനിടെ യുവതിക്ക് മറ്റൊരു വിവാഹം തീരുമാനിച്ചതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് യുവതി കോടതിയെ അറിയിച്ചെങ്കിലും, ഗുരുതര സ്വഭാവം പരിഗണിച്ച്് മദ്രാസ് ഹൈക്കോടതി കേസുമായി മുന്നോട്ട് പോകുകയായിരുന്നു.

See also  ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി വീണു മരിച്ചു….

Leave a Comment