വിജിലന്‍സ് അന്വേഷണത്തില്‍ മനോവിഷമത്തിലായ വെളളനാട് പഞ്ചായത്ത് ക്ലര്‍ക്ക് തൂങ്ങിമരിച്ച നിലയില്‍

Written by Taniniram

Published on:

കുറ്റിച്ചല്‍ പഞ്ചായത്ത് ഓഫിസ് ക്ലര്‍ക്ക് എസ്.സുനില്‍ കുമാറിനെ (50) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 8.45ഓടെ ഭാര്യ ധന്യ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ്, അടുക്കളയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സുനില്‍ കുമാറിനെ കണ്ടെത്തിയത്. മക്കള്‍ ഭാര്യവീടായ കൊക്കോട്ടേലയില്‍ ആയിരുന്നു. സുനില്‍ കുമാറിന് രണ്ട് മക്കളാണ് അഭിനവ്, അഭിചന്ദ്.

കുറച്ച് ദിവസമായി വലിയ മനോവിഷമത്തിലായിരുന്നു സുനില്‍കുമാര്‍. വെള്ളനാട് പഞ്ചായത്തില്‍ കോവിഡ് ചികിത്സ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസെടുത്തില്‍ 5-ാം പ്രതിയായിരുന്നു. കിടപ്പുമുറിയില്‍ നിന്നുകിട്ടിയ കുറിപ്പില്‍ കുറ്റിച്ചല്‍ പഞ്ചായത്തില്‍ മണ്ണ് എടുക്കുന്നതിനു പാസ് നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആയിരുന്നെന്ന് ആര്യനാട് പൊലീസ് പറഞ്ഞു.

See also  ദമ്പതിമാരും ഒന്‍പതുവയസ്സുകാരനായ മകനും വീടിനുള്ളില്‍ മരിച്ചനിലയില്‍

Related News

Related News

Leave a Comment