Sunday, July 6, 2025

ബോളിവുഡ് നടൻ ഋതുരാജ് സിങ് അന്തരിച്ചു

Must read

- Advertisement -

മുംബൈ (Mumbai): ടിവി (TV ) സീരിയലുകളിലൂടെ സുപരിചിതനാ‍യ ബോളിവുഡ് താരം ഋതുരാജ് സിങ് (Bollywood actor Rituraj Singh) അന്തരിച്ചു. 59 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഉദരസംബന്ധമായ അസുഖങ്ങൾമൂലം താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി അധികം വൈകാതെയാണ് ഹൃദയാഘാതമുണ്ടായത്. അനുപമാ എന്ന ടിവി ഷോയാണ് ഋതുരാജിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാക്കിയത്.

ബദ്രിനാഥ് കി ദുൽഹനിയാ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബനേഗി അപ്നി ബാത്, ഹിറ്റ്ലർ ദീദി, ശപഥ്, അദാലത്ത് എന്നീ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. മേഡ് ഇൻ ഹെവൻ, പൊലീസ് ഫോഴ്സ് എന്നീ ഒടിടി ഷോകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു.

See also  വിസ സേവനങ്ങൾ ഇന്ത്യ പുന:രാരംഭിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article