Friday, April 4, 2025

ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ യെദിയൂരപ്പക്കെതിരെ പോക്സോ കേസ്

Must read

- Advertisement -

ബെംഗളൂരു (Banglur) : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ്. (POCSO case against BJP leader and former Karnataka Chief Minister BS Yeddyurappa) 17കാരിയുടെ മാതാവാണ് ബംഗളൂരു സദാശിവ നഗർ പൊലീസ് സ്റ്റേഷനിൽ ലൈംഗികാതിക്രമം സംബന്ധിച്ച് പരാതി നൽകിയത്.

വഞ്ചനാ കേസിൽ സഹായം തേടി കഴിഞ്ഞ ഫെബ്രുവരി രണ്ടിന് മാതാവും പെൺകുട്ടിയും യെദിയൂരപ്പയെ സന്ദർശിച്ചപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. 2008 മുതൽ 2011 വരെയും 2019 മുതൽ 2021 വരെയും 2018ൽ കുറഞ്ഞ കാലവും കർണാടക മുഖ്യമന്ത്രിയായിരുന്നു യെദിയൂരപ്പ.

ആഴ്ചകൾ നീണ്ട ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് 2021ൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും പകരം ബസവരാജ് ബൊമ്മെ സ്ഥാനമേൽക്കുകയുമായിരുന്നു.

See also  മകരപ്പൊങ്കൽ: തിങ്കളാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article