പൗരത്വ ഭേദഗതി: നൈറ്റ് മാർച്ച്‌ നടത്തി

Written by Taniniram1

Published on:

പട്ടിക്കാട്: കേന്ദ്രസർക്കാർ നടപ്പാക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. കൂട്ടാല സെന്ററിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മുടിക്കോട് സെന്ററിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ രാജു നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ വിഭജിക്കുന്ന ഒരു നിയമവും നടപ്പാക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാണഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ജിഫിൻ ജോയ് അധ്യക്ഷനായിരുന്നു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജിസൺ സണ്ണി മുഖ്യ പ്രഭാഷണം നടത്തി.

See also  ഫയർ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു

Leave a Comment