Friday, April 4, 2025

തോക്ക് ചൂണ്ടി മുൾമുനയിൽ നിർത്തിയ കള്ളന്മാരെ തല്ലിച്ചതച്ച് അമ്മയും മകളും, ആദരിച്ച് പൊലീസ്…

Must read

- Advertisement -

ഹൈദരാബാദ് (Hiderabad) : ഹൈദരാബാദിലെ ബേഗംപേട്ട് ഏരിയ (Begumpet area of ​​Hyderabad) യിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ ആയുധധാരികളായ രണ്ടുപേരെ വകവരുത്തി അമ്മയും മകളും. 42കാരിയായ അമിതാ മെഹോട്ടും മകളും ചേർന്നാണ് സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കള്ളന്മാരെ മർദിച്ചത്.

കൊറിയർ കമ്പനി (Courier Company) യുടെ ഡെലിവറി ബോയ്‌സ് (Delivery boys) എന്ന് പറഞ്ഞാണ് രണ്ട് യുവാക്കൾ പൈഗാ കോളനി (Paiga Colony) യിലുള്ള മെഹോട്ടിന്റെ (Mehot) വീട്ടിലെത്തിയത്. വാതിൽ തുറന്ന വീട്ടുജോലിക്കാരിയോട് തങ്ങൾ പാഴ്‌സൽ കൊണ്ടുവന്നതാണെന്ന് പറഞ്ഞ് വീടിനുള്ളിൽ കയറി. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന തോക്കും കത്തിയും പുറത്തെടുത്തു.

വീട്ടിലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൈമാറിയില്ലെങ്കിൽ അമ്മയെയും മകളെയും കൊന്നുകളയുമെന്ന് ഇവർ ഭീഷണിപ്പെടുത്തി. എന്നാൽ, സ്ത്രീയും മകളും ബുദ്ധിപൂർവം അക്രമികളുടെ കയ്യിൽ നിന്നും ആയുധങ്ങൾ തട്ടിയെടുത്തു. ഓടിപ്പോകാൻ ശ്രമിച്ച ഇരുവരെയും തടിക്കഷ്‌ണം ഉപയോഗിച്ച് ഇവർ മർദിക്കുകയും ചെയ്തു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ധീരമായ ഇടപെടലിന് അമ്മയെയും മകളെയും ഹൈദരാബാദ് പൊലീസ് അഭിനന്ദിച്ചു. വീട്ടിലെത്തി ഇവരെ ആദരിക്കുകയും ചെയ്തു.

See also  കോതമംഗലം ബസ് സ്റ്റാൻ്റിൽ യാത്രക്കാരിക്ക് ദാരുണാന്ത്യം …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article