Friday, July 11, 2025

75 വയസ് കഴിഞ്ഞാല്‍ നേതാക്കള്‍ വിരമിക്കണമെന്ന് മോഹന്‍ ഭാഗവത്; പരാമര്‍ശം മോദിക്കെതിരെയോ?

Must read

- Advertisement -

രാഷ്ട്രീയ നേതാക്കൾ 75 വയസ് കഴിഞ്ഞാൽ വിരമിക്കണമെന്നും ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവതിന്റെ പരാമർശം വിവാദത്തിൽ. 75 വയസ് കഴിഞ്ഞാൽ വിരമിക്കണമെന്നും മറ്റുള്ളവർക്ക് അവസരം നൽകണമെന്നുമാണ് മോഹൻ ഭാഗവത് പറഞ്ഞത്. ഈ പരാമർശം ഈ വർഷം സെപ്റ്റംബറിൽ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയെന്നാണ് പ്രതിപക്ഷ വാദം.

’75 വയസായാൽ, അതിനർത്ഥം എല്ലാം മതിയാക്കണം എന്നാണ്. മറ്റുള്ളവർക്ക് വഴി മാറിക്കൊടുക്കണം’ എന്നായിരുന്നു നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിൽ വെച്ച് മോഹൻ ഭാഗവതിന്റെ പരാമർശം. പിന്നാലെ പ്രതികരണങ്ങളുമായി നിരവധി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയെന്നാണ് പ്രതിപക്ഷ വാദം.

See also  സൈന്യം എത്താൻ വൈകുന്നു; ഷിരൂരിൽ റെഡ് അലർട്ട്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article