ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയ്ക്ക് വീണ്ടും പരിക്ക്. ഹെലികോപ്ടറിൽ കയറുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ദുർഗാപൂരിൽ നിന്ന് അസൻസോളിലേക്കുള്ള യാത്ര പുറപ്പെടുകയായിരുന്നു മമത.
ഹെലികോപ്ടറിനകത്ത് കയറിയ ഉടനെ കാൽ തെറ്റി വീഴുകയായിരുന്നു. വീഴ്ചയിൽ മമതയ്ക്ക് നേരിയ പരുക്ക് പറ്റിയതായാണ് വിവരം. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ മമതയെ പിടിച്ചെഴുന്നേൽപിച്ചു. ശേഷം മമത അസൻസോളിലേക്ക് യാത്ര തിരിച്ചു.