ഇന്ത്യയിലെ ഐടി നിയമങ്ങള്‍ക്കെതിരെ വാട്‌സ്ആപ്; കര്‍ശനമാക്കിയാല്‍ ഇന്ത്യ വിടുമെന്നും ഭീക്ഷണി

Written by Taniniram

Published on:

ദില്ലി: വാട്‌സാപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായ സന്ദേശങ്ങളിലെ എന്‍ഡ് ടു എന്‍ഡ്‌ എന്‍ക്രിപ്ഷ്ഷന്‍ ഇല്ലാതാക്കി ഉപയോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യ വിടേണ്ടി വരുമെന്ന് വാട്ട്‌സ്ആപ്പിന്റെ ഭീക്ഷണി. ദില്ലി ഹൈക്കോടതിയിലാണ് വാട്‌സ് ആപ്പ് ഇക്കാര്യം അറിയിച്ചത്. കമ്പനിയ്ക്ക് വേണ്ടി അഡ്വ. കീര്‍ത്തിമാന്‍ സിങാണ് ദില്ലി ഹൈക്കോടതിതിയില്‍ ഹാജരായി.

2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ പുതിയ ഐ.ടി നിയമഭേദഗതി ആര്‍ട്ടിക്കള്‍ 14,19,21 എന്നിവയുടെ ലംഘനമാണെന്നും വാട്‌സാപ്പിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ലോകത്ത് ഒരിടത്തും ഇത്തരം നിയമങ്ങള്‍ നിലനില്‍ക്കുന്നില്ല. എന്തിനാണ് വാട്‌സാപ്പില്‍ ഏര്‍പ്പെടുത്തിയ അധിക സുരക്ഷാ സംവിധാനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതെന്ന് മനസിലാവുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.അതേസമയം, കേന്ദ്രസര്‍ക്കാര്‍ വാട്‌സാപ്പിന്റെ ഹരജിയെ എതിര്‍ത്തു. ഐ.ടി നിയമഭേദഗതി കൊണ്ടുവന്നില്ലെങ്കില്‍ വ്യാജ സന്ദേശങ്ങള്‍ കണ്ടെത്താന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ കോടതിയിലെ നിലപാട്.

See also  കേരളത്തിലെ ഈ സ്ഥാപനം ഇന്ന് രാജ്യത്തിൻറെ അഭിമാനം ; വമ്പൻ നേട്ടം കൊയ്ത് മി…

Related News

Related News

Leave a Comment