Thursday, October 23, 2025

ഉച്ചഭക്ഷണം വൈകി; ക്രൂരമായി ഭാര്യയെ കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി

Must read

ലക്‌നൗ (Lucknow) : ഉച്ചഭക്ഷണം വൈകിയതിന്റെ പേരിലുണ്ടായ തർക്ക (Argument over late lunch) ത്തെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. ഉത്തർപ്രദേശിലെ തങ്കോൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോട്വാലൻപൂർവ ഗ്രാമത്തിലാണ് സംഭവം. പ്രേമദേവി (28), ഭർത്താവ് പരശ്‌റാം (30) (Premadevi (28) and husband Parasram (30)) എന്നിവരാണ് മരിച്ചതെന്ന് തങ്കോൺ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ഹനുമന്ത് ലാൽ തിവാരി (Hanumant Lal Tiwari) പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പറമ്പിൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പരശ്‌റാം ഭാര്യയോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടു. എന്നാൽ ഭക്ഷണം തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. ദേഷ്യം സഹിക്കവയ്യാതെ പരശ്‌റാം മൂർച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തി. ശേഷം ജയിലിൽ പോകേണ്ടി വരുമെന്ന ഭയം വന്നതോടെ ഇയാൾ വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് എസ്‌എച്ച്ഒ പറഞ്ഞു.പരശ്‌റാമിന്റെയും പ്രേമദേവിയുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടു. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article