അശ്ലീല വീഡിയോകളും ലൈംഗിക ചുവയുളള മെസേജും അയക്കുന്നവർ സൂക്ഷിക്കുക…..

Written by Web Desk1

Published on:

ബംഗളൂരു (Banglure) : ഭാര്യയ്ക്ക് ഇമെയിലിലൂടെ അശ്ലീല വീഡിയോ അയച്ച (Sent obscene video via email) യുവാവിന് ഒരു മാസത്തെ ജയിൽ ശിക്ഷ വിധിച്ച് കോടതി (The court sentenced him to one month in jail). കർണാടകയിലെ രാജാജിനഗറിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ 30കാരനാണ് പ്രാദേശിക കോടതി ഒരു മാസത്തെ ജയിൽ വാസവും 45000 രൂപ പിഴയും വിധിച്ചത്. ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരമാണ് കോടതിയുടെ വിധി.

2016ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പരാതിക്കാരി വിദേശത്താണ് ജോലി ചെയ്യുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും കുടുംബകോടതിയിൽ വിവാഹമോചനത്തിനായി അപേക്ഷിച്ചിരുന്നു. ഇതിനിടയിലാണ് യുവാവ് ഭാര്യയ്ക്ക് അശ്ലീല വീഡിയോ അയച്ചത്. സംഭവത്തിൽ യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി യുവതി വിദേശത്ത് നിന്ന് നാട്ടിലെത്തിയിരുന്നു. യുവാവ് ഭാര്യയ്ക്ക് അശ്ലീല വീഡിയോയും ലൈംഗിക ചുവയുളള മെസേജും ഈമെയിലിലൂടെ അയച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

See also  ആറ്റുകാൽ പൊങ്കാല; നിരത്തുകൾ നിറഞ്ഞ് പൊങ്കാലക്കലങ്ങൾ

Related News

Related News

Leave a Comment