Wednesday, May 21, 2025

ലംബോർഗിനി കാർ ഓടുന്നതിനിടെ കത്തി നശിച്ചു…

Must read

- Advertisement -

മുംബൈ (Mumbai) : ഓടുന്നതിനിടെ മുംബൈയിൽ ലംബോർഗിനി കാർ കത്തിനശിച്ചു. മുംബൈ കോസ്റ്റൽ റോഡിലാണ് അപകടമുണ്ടായത്. ഇതിന് പിന്നാലെ വാഹനത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് വ്യവസായി ഗൗതം സിങ്‍വാനിയ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി 10.20ഓടെയാണ് അപകടമുണ്ടായത്. വാഹനത്തിന് തീപിടിച്ചതിന്റെ വിഡിയോ സിങ്‍ഹാനിയ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ലം​ബോർഗിനിയുടെ സുരക്ഷയേയും വിശ്വാസ്യതയേയും സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലംബോർഗിനിയുടെ വിലയും പേരിനുമൊത്ത സുരക്ഷയല്ല കാറിന് ഉള്ളതെന്ന് ഗൗതം സിങ്ഹാനിയ പറഞ്ഞു.

ലംബോർഗിനി വാങ്ങുന്നതിന് മുമ്പ് രണ്ട് തവണ ചിന്തിക്കണമെന്ന് റയമണ്ട് ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തുകയും 45 മിനിറ്റിനുള്ളിൽ തീയണക്കുകയും ചെയ്തതായി അഗ്നിശമനസേന ഉദ്യോഗസ്ഥർ അറിയിച്ചു.

See also  തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article