മുംബൈ (Mumbai) : മഹാരാഷ്ട്രയിലെ താനെ (Thane in Maharashtra)ജില്ലയിൽ മൊബൈൽ ഫോണിൽ മെസേജിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യരുതെന്ന് പിതാവ് ആവശ്യപ്പെട്ടതിനെത്തുടർന്ന് 16 വയസുകാരി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു.
ഡോംബിവ്‌ലി മേഖലയിലെ നിൽജെയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടി മൊബൈൽ ഫോണിൽ സ്‌നാപ്ചാറ്റ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിരുന്നു. അങ്ങനെ ചെയ്യരുതെന്ന് പിതാവ് പെൺകുട്ടിയോട് ആവശ്യപ്പെട്ടതാണ് പ്രകോപിപ്പിച്ചതെന്ന് മൻപാഡ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി പെൺകുട്ടി തൻ്റെ വീട്ടിലെ കിടപ്പുമുറിയുടെ സീലിംഗിൽ തൂങ്ങിമരിച്ചു. അടുത്ത ദിവസം വീട്ടുകാരാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.