ആനയ്ക്ക് മുന്നിൽ തുടർച്ചയായി സെൽഫി; പ്രകോപിതനായ ആന പാപ്പാനെയും ബന്ധുവിനെയും ചവിട്ടിക്കൊന്നു

Written by Taniniram

Published on:

തൂത്തുക്കുടി: പ്രകോപിതനായ ആന പാപ്പാനെയും ബന്ധുവിനെയും ചവിട്ടിക്കൊന്നു. തമിഴ്നാട്ടിലെ തിരിച്ചെന്തൂര്‍ ജില്ലയിലെ മുരുകന്‍ ക്ഷേത്രത്തില്‍ വച്ചാണ് ദാരുണ സംഭവമുണ്ടായത്. രണ്ട് പതിറ്റാണ്ടിലേറെയായി ആനയുടെ പാപ്പാനായിരുന്ന ഉദയകുമാര്‍ (45), അദ്ദേഹത്തിന്റെ അടുത്ത ബന്ധു ശിശുപാലന്‍ (55) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

ഇരുപത്തിയാറുകാരിയായ ദൈവനയ് എന്ന ആനയാണ് പാപ്പാനെയും ബന്ധുവിനെയും ചവിട്ടിക്കൊന്നത്. ശിശുപാലന്‍ ആനയെ പ്രകോപിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ശിശുപാലന്‍ ആനയ്ക്ക് പഴം നല്‍കിയിരുന്നു. ശേഷം തുടര്‍ച്ചയായി സെല്‍ഫിയെടുത്തു. ഇതോടെ ആന പ്രകോപിതയായി.തുടര്‍ന്ന് ശിശുപാലനെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി, ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ ഉദയകുമാര്‍, ബന്ധുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ ആന ഉദയകുമാറിന് നേരെ തിരിഞ്ഞു.ഇരുവരെയും ദൃക്സാക്ഷികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉദയകുമാറിന്റെയും ശിശുപാലന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരിച്ചെന്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
‘വെറ്റിനറി ഡോക്ടര്‍ അടക്കമുള്ള ആറംഗ സംഘം ആനയുടെ ആരോഗ്യവും പെരുമാറ്റവുമൊക്കെ നിരീക്ഷിച്ചുവരികയാണ്. ഒരു നിശ്ചിത കാലയളവ് വരെ നിരീക്ഷണം തുടരും. പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് ആക്രമണമുണ്ടായത്.’- വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

See also  ഹേമ കമ്മറ്റി റിപ്പോ‍ർട്ട് വെളിപ്പെടുത്തലുകൾ കേട്ട് ശരീരം വിറയ്ക്കുന്നു, ആരോപണങ്ങൾ മക്കളെപ്പോലെ കണ്ടവർക്കെതിരെ; ഷീല

Leave a Comment