ഇന്നത്തെ ദിവസം നിങ്ങൾക്കെങ്ങനെ !!!

Written by Taniniram Desk

Published on:

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ജോലിക്കാരായവർക്ക് തൊഴിലിൽ നേട്ടങ്ങൾ കൈവരിക്കാനുള്ള മികച്ച അവസരങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റം പോലുള്ള കാര്യങ്ങൾക്ക് സാഹചര്യമൊരുങ്ങും. പൊതുപ്രവർത്തകരുടെ ജനപിന്തുണ വർധിക്കും. കുടുംബാംഗങ്ങളുമായി വാക്കുതർക്കം ഉണ്ടാകാനിടയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭാവിയിൽ ബന്ധങ്ങളിൽ ഉലച്ചിൽ തട്ടിയേക്കാം. വൈകുന്നേരം ശുഭകരമായ കാര്യങ്ങളിൽ പങ്കെടുത്തേക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വളരെ നാളായി കാണണം എന്ന് തീവ്രമായ ആഗ്രഹിച്ച ഒരു സുഹൃത്തിനെ ഇന്ന് കണ്ടുമുട്ടിയേക്കും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധയോടെ നടത്തുക. ആരെങ്കിലും നിങ്ങളിൽ നിന്ന് മുൻകാലങ്ങളിൽ കടം വാങ്ങിയിട്ടുണ്ടെങ്കിൽ ആ തുക ഇന്ന് തിരികെ ലഭിച്ചേക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. മാതാവിന്റെ ആരോഗ്യം ഇന്ന് മോശമായേക്കാം, കൂടുതൽ ശ്രദ്ധ ആവശ്യമുള്ള ദിവസമായിരിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ഇന്ന് ചില പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യേണ്ടതായി വന്നേക്കാം. പല ജോലികൾ ഒരേ സമയം ചെയ്യേണ്ടി വരുന്നത് അസ്വസ്ഥത വർധിപ്പിക്കും. പങ്കാളിയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. മക്കളുടെ വിവാഹകാര്യത്തിൽ നേരിട്ടിരുന്ന തടസ്സങ്ങൾ അകലും. വിദേശത്ത് താമസിക്കുന്ന ബന്ധുക്കളിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കുന്നത് മനസിനെ സന്തോഷിപ്പിക്കും. വിദ്യാർഥികൾ പഠന കാര്യത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ മുതിർന്നവരുടെ സഹായത്തോടെ പരിഹരിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

അപ്രതീക്ഷിതമായ ചില മാറ്റങ്ങൾ ജീവിതത്തിൽ സംഭവിച്ചേക്കാം. ഇത് നിങ്ങൾക്ക് ഗുണം ചെയ്യും. ഇന്ന് ആരിൽ നിന്നെങ്കിലും പണം കടം വാങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് എളുപ്പത്തിൽ ലഭിച്ചേക്കും. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. പ്രണയ പങ്കാളിയെ കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്തിയേക്കാം. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസിൽ നിന്ന് നിങ്ങൾക്ക് ഇന്ന് ലാഭം നേടാനാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ചില ബന്ധുക്കൾ മൂലം പ്രശ്നങ്ങളിൽ അകപ്പെട്ടേക്കാം. അടുത്ത സുഹൃത്തുക്കൾ പോലും ശത്രുക്കളായി മാറുന്നത് നിങ്ങൾക്ക് കാണേണ്ടി വരും. ബിസിനസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചില പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചേക്കാം. ഇത് സമീപഭാവിയിൽ നിങ്ങൾക്ക് നേട്ടങ്ങൾ നൽകും. പുതിയ ജോലി അന്സ്വെശിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നതാണ്. വൈകുന്നേരം ചില മതപരമായ ചടങ്ങുകളുടെ ഭാഗമാകും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

മനോധൈര്യം വർധിക്കും. കഠിനാധ്വാനം കൂടുതൽ വേണ്ട പ്രവർത്തികൾ ചെയ്യേണ്ടതായുണ്ട്. കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ വർധിക്കും. ആവശ്യ സമയത്ത് ഒരു ബന്ധുവിനെ സഹായിക്കാൻ മുൻകൈ എടുക്കും. കുടുംബ പ്രശ്നങ്ങൾ വഷളാകാനിടയുണ്ട്. ഇന്ന് നിങ്ങളുടെ സംസാരത്തിലും മറ്റുള്ളവരോടുള്ള ഇടപെടലിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക. വൈകുന്നേരം ചില ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഉണ്ടായേക്കാം.

See also  ഇന്നത്തെ നക്ഷത്രഫലം

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

മുൻകൂട്ടി പ്ലാൻ ചെയ്തിരുന്ന ജോലികളെല്ലാം ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. പൊതുപ്രവർത്തന രംഗത്തെ നിങ്ങളുടെ എതിരാളികളുടെ നീക്കങ്ങളെ മറികടക്കാൻ ശ്രമിക്കും. പല കാര്യങ്ങളിലും വിജയം നിങ്ങൾക്കൊപ്പമാകും. വസ്തു ഇടപാടുകൾ നടത്താൻ അല്പം കൂടെ കാത്തിരിക്കുന്നതാണ് നല്ലത്. കോടതിയുടെ പരിഗണനയിലുള്ള കാര്യങ്ങളിൽ വിധി നിങ്ങൾക്ക് അനുകൂലമായേക്കാം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ചില നിക്ഷേപങ്ങൾ നടത്താൻ ഇന്ന് നല്ല ദിവസമാണ്. ദിവസം നല്ല ഫലങ്ങൾ നൽകുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. സാമ്പത്തിക ഇടപാടുകൾ പലതും നടത്തേണ്ടി വരും, ജാഗ്രത കൈവിടരുത്. വ്യാപാര രംഗത്തെ ഫലങ്ങൾ സമ്മിശ്രമായിരിക്കും. ചില അവസരങ്ങൾ വേണ്ട വിധം ഉപയോഗപ്പെടുത്താതിരുന്നാൽ ലാഭം കൈയ്യെത്തും ദൂരെ നിന്ന് മാറിപ്പോകും. ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ അടുത്ത ദിവസത്തേയ്ക്ക് മാറ്റി വെക്കുന്ന ശീലം ഉപേക്ഷിക്കണം. മാതാപിതാക്കളെ അവർ ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്ക് യാത്ര കൊണ്ടുപോകും. വിദയാത്രികൾക്ക് ചില മത്സരങ്ങളിൽ വിജയം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ബിസിനസിൽ വരുത്തിയ മാറ്റങ്ങളിൽ നിന്ന് ഇന്നുമുതൽ പ്രയോജനം ലഭിച്ചുതുടങ്ങും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത് വഴി നിങ്ങളുടെ പ്രശസ്തിയും വർധിക്കും. ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ നന്നായി ആലോചിച്ച് മാത്രം ചെയ്യുക. ഇല്ലെങ്കിൽ ഈ തീരുമാനം തെറ്റായിപോയാൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. അപ്രതീക്ഷിതമായി ഇന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഗാർഹിക ആവശ്യങ്ങൾക്കായി ഇന്ന് കുറച്ചധികം ചെലവുകൾ വേണ്ടി വരും. നിങ്ങളുടെ കാര്യക്ഷമത കൊണ്ട് ശത്രുവിനെ കീഴടക്കുന്നതിൽ ഇന്ന് നിങ്ങൾ വിജയിക്കും. ദാമ്പത്യ ജീവിതത്തിൽ ഐക്യം നിലനിർത്തുക. ഇന്ന് സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും പ്രശസ്തിയും വർദ്ധിക്കും. കുട്ടികൾ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നത് കാണുന്നതിൽ സന്തോഷിക്കും. ഇണയുമായി എന്തെങ്കിലും തർക്കമുണ്ടായാൽ അത് അവസാനിക്കും. ഇന്ന് ജോലിസ്ഥലത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഇന്ന് ചെലവുകൾ വർധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകും. ഇന്നത്തെ ചില ചെലവുകൾ ഒഴിവാക്കാവുന്നതായിരിക്കില്ല. അതേസമയം ഏതെങ്കിലും പദ്ധതികളിൽ കുടുങ്ങിക്കിടന്ന നിങ്ങളുടെ പണം ഇന്ന് കൈവശം വരാനും സാധ്യതയുണ്ട്. ചില ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിൽ അത് ഇന്ന് കൂടുതൽ വഷളായേക്കാം. മക്കളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ ചില വാർത്തകൾ ലഭിച്ചേക്കും.

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

മികച്ച ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. സാഹചര്യങ്ങൾ ശാന്തമായിരിക്കും. ഇന്ന് നിങ്ങൾ നടത്തുന്ന ശ്രമങ്ങളെല്ലാം വിജയത്തിലെത്തും. സാമ്പത്തിക ലാഭം നേടാൻ സാധിക്കും. എന്നാൽ ഭാവിയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക നിലനിൽക്കും. മക്കളുടെ നല്ല പ്രവർത്തിയിൽ അഭിമാനിതരാകും. എതിരാളികളുടെ നീക്കങ്ങളെ പരാജയപ്പെടുത്തുന്നതിൽ നിങ്ങൾ വിജയിക്കും.

See also  ഇന്നത്തെ നക്ഷത്രഫലം

Leave a Comment