ജനറൽ സെക്രട്ടറിയില്ലാത്ത സിപിഎം; യെച്ചൂരിയ്ക്ക് പകരക്കാരൻ തൽക്കാലം വേണ്ട…

Written by Web Desk1

Published on:

ന്യൂഡൽഹി (Newdelhi) : അന്തരിച്ച സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയ്ക്ക് പകരം തൽക്കാലത്തേക്ക് ആർക്കും ചുമതല നൽകേണ്ടെന്ന് സിപിഎമ്മിൽ ധാരണ. പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെയെന്നാണ് ധാരണ. പിബിയിലെ പല നേതാക്കളും പ്രായപരിധി പിന്നിട്ടതും സ്ഥിരം ജനറൽ സെക്രട്ടറിയെ നിയമിക്കുന്നതിന് തടസ്സമാണ്.

പ്രകാശ് കാരാട്ടിനോ ബൃന്ദ കാരാട്ടിനോ ആക്ടിംഗ് ജനറൽ സെക്രട്ടറി എന്ന ചുമതല നൽകാൻ സാധ്യതയുണ്ട്. തത്കാലം ഇതിന്റെ പേരിൽ പാർട്ടിയിൽ തർക്കം വേണ്ടെന്നും നേതാക്കൾ പറയുന്നു. യെച്ചൂരിയുടെ പകരക്കാരനായി എംഎ ബേബി,എ വിജയരാഘവൻ എന്നീ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്.

ഈ കഴിഞ്ഞ സെപ്തംബർ 12നാണ് സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരി (72) അന്തരിച്ചത്. ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. വൈദേഹി ബ്രാഹ്മണരായ സർവേശ്വര സോമയാജലു യച്ചൂരിയുടെയും കൽപകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്.

Related News

Related News

Leave a Comment