നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗകുടുംബം കൂട്ട ആത്മഹത്യ ചെയ്ത നിലയിൽ …

Written by Web Desk1

Published on:

നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗകുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി-കാരക്കുടി ദേശീയപാതയില്‍ പുതുക്കോട്ട ജില്ലയിലെ നാമനസമുദ്രം ഭാഗത്തായിരുന്നു സംഭവം.

സേലം സ്വദേശികളായ മണികണ്ഠന്‍ (50), ഭാര്യ നിത്യ, ഇവരുടെ രണ്ട് മക്കള്‍, മണികണ്ഠന്റെ അമ്മ സരോജ എന്നിവരെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. വിഷം ഉള്ളില്‍ച്ചെന്നാണ് അഞ്ച് പേരുടെയും മരണം സംഭവിച്ചതെന്നാണ് സംശയം.

സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കാറില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, കുറിപ്പില്‍ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം വൈകിട്ട് മുതല്‍ കാര്‍ ഇതേസ്ഥലത്തുണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചതോടെയാണ് അഞ്ച് പേരെയും മരിച്ചനിലയില്‍ കണ്ടത്.

സേലത്ത് ലോഹ വ്യാപാരിയായ മണികണ്ഠന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി സൂചനയുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

See also  തൃശൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

Related News

Related News

Leave a Comment