ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങളാണ് ഇന്ത്യയിലെ പൗരന്മാര്‍ക്ക് പാര്‍ട്ടി നല്‍കുന്ന്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുമെന്ന് പ്രകടന പ്രത്രിക ഉറപ്പ് നല്‍കുന്നു. തൊഴില്‍ എടുക്കാനുള്ള അവകാശം ഭരണ ഘടനാ അവകാശമാക്കി മാറ്റുമെന്നും പ്രകടപത്രികയില്‍ പറയുന്നു. യുഎപിഎ, പിഎംഎല്‍എ നിയമങ്ങള്‍ പിന്‍വലിക്കും. തൊഴില്‍ ഇല്ലായ്മ വേതനം നല്‍കും. പെട്രോളിയം ഉത്പന്നങ്ങളുടെയും ഡ്യൂട്ടികുറയ്ക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റ് സംഭാവന വാങ്ങുന്നത് തടയുമെന്നും വാഗ്ദാനം ചെയ്യുന്നു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം കൊണ്ടു വരും.സ്വകാര്യവത്കരണം അവസാനിപ്പിക്കും. ബിജെപിയെയും സഖ്യ കക്ഷികളെയും പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പ്രകടനപത്രിക വ്യക്തമാക്കുന്നു. സിപിഐഎമ്മിന്റെയും മറ്റ് ഇടത് പാര്‍ട്ടികളുടെയും ശക്തി വര്‍ദ്ധിപ്പിക്കുകയും കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും സിപിഐഎം പ്രകടന പത്രിക ഉറപ്പ് നല്‍കുന്നു.