സ്വാതിയുടെ കരണത്ത് ഏഴെട്ടുതവണയടിച്ചു; ആര്‍ത്തവമെന്ന് പറഞ്ഞിട്ടും വയറ്റിലും നെഞ്ചിലും ചവിട്ടി; കെജ്രിവാളിന്റെ പിഎയുടെ പീഡനം; ഞെട്ടിപ്പിക്കുന്ന എഫ്‌ഐആര്‍

Written by Taniniram

Published on:

ഡല്‍ഹി : സ്വാതി മലിവാള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് പോലീസ് എഫ്‌ഐആറില്‍. മുഖ്യമന്ത്രിയുടെ അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നടന്ന സംഭവങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് വലിയ നാണക്കേടായിരിക്കുകയാണ്. അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാര്‍ സ്വാതിയുടെ മുഖത്ത് എട്ട് തവണ തലങ്ങും വിലങ്ങും അടിച്ചു. മുടി ചുരുട്ടിപ്പിടിച്ച് വലിച്ചു. തറയിലൂടെ വലിച്ചിഴച്ചു. ആര്‍ത്തവ സമയത്തെ ശാരീരിക ബുദ്ധിമുട്ടിലായിരുന്ന സ്വാതിയുട വയറ്റിലും നെഞ്ചിലും ഇടുപ്പിലും ചവിട്ടി. അടിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും ഒരു കരുണയും കാണിച്ചില്ല. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വാതിയെ വസതിയില്‍ നിന്നും പിടിച്ച് പുറത്താക്കുകയായിരുന്നു.

സ്വാതിയുടെ ഡല്‍ഹി എയിംസിലെ മെഡിക്കല്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളും പുറത്തു വന്നു. ഇടതുകാലിനും വലതു കണ്ണിന് താഴെയും താടിയിലും കവിളിലും പരുക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. വന്‍പോലീസ് സംഘം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിലെത്തി ഓഫീസ് മുറിയില്‍ ഒളിവിലായിരുന്ന ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

See also  കരകൗശല രംഗത്തെ സാധ്യതകള്‍ വിപുലീകരിക്കും; അമ്പതോളം കരകൗശല ഷോറൂമുകള്‍ തുടങ്ങും : കെ. പി മനോജ് കുമാര്‍

Leave a Comment