രാജ്യം ഉറ്റുനോക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സുപ്രധാന ഉത്തരവ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. പ്രാണ പ്രതിഷ്ഠയുമായോ അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയോ ടെലിവിഷന്‍, പ്രിന്റ് മാദ്ധ്യമങ്ങള്‍ വഴിയോ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് (എംഐബി) ഇത് സംബന്ധിച്ച് നിര്‍ദേശം ഇറക്കിയത്.
തികച്ചും സമാധാനപരമായ അന്തരീക്ഷമാണ് ഇപ്പോഴുളളത്. എന്നാല്‍ ചിലര്‍ സോഷ്യല്‍ മീഡിയിലൂടെ വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നത് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില മുഖ്യധാര ചാനലുകളും വ്യാജ പ്രചരണങ്ങള്‍ നടത്തി സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്.