Sunday, April 6, 2025

സല്‍മാന്‍ ഖാനെ എകെ 47 ഉപയോഗിച്ച് ആക്രമിച്ച് വധിക്കാന്‍ ശ്രമം;പദ്ധതി പൊളിച്ച് മുംബൈ പോലീസ്; നാല് പേര്‍ അറസ്റ്റില്‍

Must read

- Advertisement -

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ ആക്രമിച്ച് വധിക്കാനുളള ശ്രമം മുംബൈ പോലീസ് പരാജയപ്പെടുത്തി. വധശ്രമത്തില്‍ സല്‍മാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സല്‍മാന്‍ സഞ്ചരിക്കുന്ന കാര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലെ നാല് പേരെ നവി മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനായി പാകിസ്ഥാന്‍ ആയുധ വിതരണക്കാരില്‍ നിന്ന് ആയുധങ്ങള്‍ ഇന്ത്യയിലെത്തിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു.

അറസ്റ്റിലായ നാല് പ്രതികളും ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗങ്ങളാണ്. എകെ 47 ഉപയോഗിച്ച് സല്‍മാന്‍ ഖാന്റെ കാറിന് നേരെ വെടിയുതിര്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി ഇത്തരത്തിലുളള വീഡിയോകള്‍ കണ്ട് പ്രതികള്‍ പരിശീലിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് വെടിയുതിര്‍ക്കുന്ന നിരവധി വീഡിയോകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവത്തില്‍ 17ലധികം പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.അജയ് കശ്യപ് എന്ന ധനഞ്ജയ്, നഹ്വി എന്ന ഗൗരവ് ഭാട്ടിയ, വസീം ചിക്‌ന എന്ന വാസ്പി ഖാന്‍, ജാവേദ് ഖാന്‍ എന്ന റിസ്വാന്‍ ഖാന്‍ എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ലോറന്‍സ് ബിഷ്ണോയ്, അന്‍മോല്‍ ബിഷ്ണോയ്, സമ്പത്ത് നെഹ്റ, ഗോള്‍ഡി ബ്രാര്‍ എന്നിവരുള്‍പ്പെട്ടിട്ടുണ്ട്.

See also  ചില്ല വെട്ടിയൊതുക്കാൻ മരത്തിൽ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article