മകളുടെ കഴുത്തറുത്ത ശേഷം അമ്മ ആത്മഹത്യ ചെയ്തു; മകൾ ​ഗുരുതരാവസ്ഥയിൽ

Written by Web Desk1

Updated on:

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല (Leela is a native of Neyyatinkara Arakunnu) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദു (Bindu) വിനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ലീലയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

See also  സൗഹൃദാഭ്യർത്ഥന നിരസിച്ചതിന് പ്രതികാരം ; 15 കാരിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് ക്രൂരമായി കൊലപ്പെടുത്തി യുവാവ്

Leave a Comment