- Advertisement -
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതിയില്‍ തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. റൗസ് അവന്യൂകോടതിയുടെ അവധിക്കാല ബെഞ്ച് ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയിലായിരുന്നു ജാമ്യം അനുവദിച്ചത്. അരവിന്ദ് കെജ്‌രിവാളിന്റെ ജയില്‍മോചനം ആഘോഷമാക്കാനായിരുന്നു ആംആദ്മി പാര്‍ട്ടി പദ്ധതിയിട്ടിരുന്നു. പ്രവര്‍ത്തകരെല്ലാം തന്നെ സംഘടിച്ച് തയ്യാറെടുക്കെയായിരുന്നു ഹൈക്കോടതിയില്‍ നിന്നുളള തിരിച്ചടി.