ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി ആന്‍ ടെസയെ മോചിപ്പിച്ചു; ആന്‍ നാട്ടിലെത്തിയതായി വിദേശകാര്യമന്ത്രാലയം

Written by Taniniram

Published on:

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ തൃശൂര്‍ സ്വദേശിയായ ആന്‍ ടെസയെ ജോസഫ് മോചിപ്പു. ആനിന്റെ ചിത്രം പങ്ക് വച്ചാണ് നാട്ടിലെത്തിയ വിവരം വിദേശകാര്യമന്ത്രാലയം അറിയിച്ചത്. കൊച്ചി വിമാനത്താവളത്തിലാണ് ആന്‍ ടെസ എത്തിയത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ആനിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെയും ഇറാന്‍ സര്‍ക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ ആന്‍ ടെസയുടെ മടങ്ങിവരവ് വേഗത്തിലാക്കി. കപ്പലില്‍ ബന്ദിയായ മറ്റ് 16 ഇന്ത്യക്കാരുടെ മോചനത്തിനായി ശ്രമം നടക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയാണ് ആന്‍ ടെസ. പരിശീലനത്തിന്റെ ഭാഗമായി ഒമ്പതുമാസം മുമ്പാണ് ആന്‍ ടെസ എംഎസ്സി ഏരിസ് എന്ന കപ്പലില്‍ കയറിയത്. ഇറാന്‍ പിടിച്ചെടുത്തതിന് പിന്നാലെ വെള്ളിയാഴ്ച ആന്‍ കുടുംബവുമായി സംസാരിച്ചിരുന്നു. ആന്‍ ടെസ ഉള്‍പ്പടെ നാല് മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മാനന്തവാടി സ്വദേശി പി വി ധനേഷ്, പാലക്കാട് സ്വദേശി എസ് സുമേഷ്, കോഴിക്കോട് സ്വദേശി ശ്യാം നാഥ് എന്നിവരാണ് കപ്പില്‍ കുടുങ്ങിയ മറ്റ് മലയാളികള്‍.

See also  കൂട്ടരാജിയെ എതിർത്ത്‌ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനന്യയും സരയുവും, രാജിയിൽ ഉറച്ച്‌ മോഹൻലാലും

Related News

Related News

Leave a Comment