Friday, June 13, 2025

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ നടുങ്ങി രാജ്യം ; 110 മരണം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Must read

- Advertisement -

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ 110 പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും ഉയരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 232 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 53 വിദേശികൾ വിമാനത്തിലുണ്ടായിരുന്നു. വ്യോമയാന മന്ത്രാലയം അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.

സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38ന് പറന്നുയർന്ന അഹമ്മദാബാദ്- ലണ്ടൻ എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. 825 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. അപകട കാരണം വ്യക്തമായിട്ടില്ല. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു.

അഹമ്മദാബാദിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു. വൈകിട്ട് അഞ്ച് വരെ വിമാനത്താവളം അടച്ചിടും. അ​ഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ​

See also  തിരുവനന്തപുരത്ത് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു; ആക്രമണം മദ്യലഹരിയിലെന്ന് പോലീസ്‌
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article