Sunday, April 6, 2025

അവിഹിതബന്ധം; യുവാവിനെ വീട്ടിലേക്ക് വിളിപ്പിച്ച് ഭർത്താവ്…..

Must read

- Advertisement -

ന്യൂഡൽഹി (Newdelhi) : ദില്ലി (delhi) യിലെ സംഗം വിഹാറി (Sangam Vihar) ലാണ് സംഭവം. ഭാര്യയുമായി അവിഹിതബന്ധമെന്ന് സംശയിച്ച് മുൻ സഹപ്രവർത്തകനായ യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്. 22 കാരനായ ഹോട്ടൽ ജീവനക്കാരൻ സച്ചിൻ കുമാറി (Hotel employee Sachin Kumar) നെയാണ് കൊലപ്പടുത്തിയത്. സംഭവത്തിൽ ഹാഷിബ് ഖാൻ (31), ഭാര്യ ഷബീന ബീഗം (Hashib Khan (31) and his wife Shabina Begum) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച മുതൽ സച്ചിൻ കുമാറിനെ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതായി അറിഞ്ഞത്. ഭാര്യയുമായി യുവാവിന് പ്രണയബന്ധമുണ്ടായതിനെ തുടർന്നാണ് കൊലപാതകമെന്ന് ദില്ലി പൊലീസ് പറയുന്നു. ബന്ധമറിഞ്ഞ ഹാഷിബ് ഖാൻ യുവാവിനെ വീട്ടിലേക്ക് ക്ഷണിയ്ക്കാൻ ഭാര്യയെ നിർ‍ബന്ധിക്കുകയായിരുന്നു. ദില്ലി കൊണാട്ട് പ്ലേസിലെ ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന സച്ചിൻ കുമാറിനെ വീട്ടിലേക്ക് വിളിക്കുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തി മൃതദേഹം പുറത്ത് തള്ളുകയുമായിരുന്നുമെന്ന് പൊലീസ് പറഞ്ഞു.

സംഗം വിഹാറിൽ ടീ ഷർട്ട് നിർമാണ യൂണിറ്റ് നടത്തി വരികയായിരുന്നു ഹാഷിബ് ഖാനും ഭാര്യയും. കൂടുതൽ അന്വേഷണത്തിൽ ഹാഷിബ് ഖാനിൽ നിന്ന് സച്ചിൻ പണം കൈപ്പറ്റിയതായും കണ്ടെത്തി. ദമ്പതികളെ ചോദ്യം ചെയ്തതിൽ നിന്ന് സച്ചിന് ഷബീന ബീഗവുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതറിഞ്ഞ ഹാഷിബ് സച്ചിനെ വീട്ടിലേക്ക് വിളിച്ചുവരുത്താൻ ഭാര്യയെ നിർബന്ധിക്കുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് ദമ്പതികൾ മൊഴി നൽകി. മൃതദേഹം പിന്നീട് മറ്റൊരു പ്രദേശത്ത് തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

See also  പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ റെയിൽവെ ട്രാക്കിൽ ജീവനൊടുക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article