ഹരിയാനയില്‍ സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് അപകടം

Written by Web Desk1

Updated on:

ന്യൂഡല്‍ഹി (Newdelhi) |ഹരിയാന (Hariyana യിലെ നര്‍നോളില്‍ സ്‌കൂള്‍ ബസ് (School Bus) തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 20ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയിലെ നര്‍നോളില്‍ അപകടം ഉണ്ടായത്. ജിഎല്‍ പബ്ലിക് സ്‌കൂളിന്റെ സ്‌കൂള്‍ ബസ് ആണ് നര്‍നോളിലെ കനിനയിലെ ഉന്‍ഹനി ഗ്രാമത്തില്‍വെച്ച് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചശേഷം തലകീഴായി മറിഞ്ഞത്.

അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഈദുല്‍ ഫിത്വര്‍ അവധിക്കിടെയും സ്‌കൂള്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും ജില്ല വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. 2018ല്‍ സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായും അധികൃതര്‍ വ്യക്തമാക്കി.

See also  വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര പോയ ബസ് അപകടത്തില്‍പ്പെട്ട് എട്ട് പേര്‍ക്ക് പരിക്ക്…

Leave a Comment