കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോഡി ഇ ഡി കളിക്കുന്നുവെന്ന് : മുൻ എംപി സിഎൻ ജയദേവൻ

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : മോഡി ഭരണകൂടം പ്രതിപക്ഷത്തെ തകർത്ത്‌ വിജയം ഉറപ്പിക്കാനുള്ള ആസൂത്രിത നടപടികൾ ആരംഭിച്ചിരിക്കുന്നതിൻ്റെ തെളിവാണ് പ്രതിപക്ഷ പാർട്ടികൾ അഴിമതിക്കാരാണെന്നും അനധികൃതവും നിയമവിരുദ്ധവുമായ മാർഗ്ഗങ്ങളിലൂടെ ധനസമാഹരണം നടത്തുന്നവരാണെന്നും വരുത്തി തീർക്കാൻ ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷത്തിനെതിരെയുള്ള ആയുധമായി ഉപയോഗിക്കുന്നുത്. ജനാധിപത്യ ഭരണത്തിന് ഭൂഷണമല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി അഡ്വ: വി.എസ് സുനിൽ കുമാറിൻ്റെ വിജയമുറപ്പിക്കുന്നതിനുവേണ്ടി പൂമംഗലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ എംപിയുമായ സി.എൻ ജയദേവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.സി ബിജു അദ്ധ്യക്ഷത വഹിച്ചു സി പി ഐ എം ഏരിയ സെക്രട്ടറി വി. എ മനോജ് കുമാർ. അഡ്വ:പാപ്പച്ചൻ വാഴപ്പിള്ളി, കെ.സിപ്രേമരാജൻ. കെ.എസ് തമ്പി,എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് മേഖല സെക്രട്ടറി ജിനു രാജാ ദാസ് സ്വാഗതവും സി സുരേഷ് നന്ദിയും പറഞ്ഞു.

See also  മകള്‍ ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതില്‍ പക; മരുമകന്റെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പിതാവ്, അറസ്റ്റില്‍

Leave a Comment