ദാമ്പത്യത്തില്‍ ഈ കാര്യങ്ങള്‍ ഒരിക്കലും നിങ്ങളുടെ ഭാര്യയോട് പറയരുത്

Written by Taniniram

Updated on:

നിങ്ങള്‍ ആരോഗ്യകരവും സ്‌നേഹനിര്‍ഭരവുമായ ഒരു ദാമ്പത്യമാണ് ആഗ്രഹിക്കുന്നതെങ്കില്‍ പങ്കാളിയുമായി നല്ലരീതിയിലുളള ആശയവിനിമയം അത്യാവശ്യമാണ്. കാര്യങ്ങളില്‍ സത്യസന്ധത പ്രധാനമാണ്, നിങ്ങളുടെ ബന്ധത്തില്‍ അനാവശ്യമായ വഴക്കുകള്‍ ഉണ്ടാകാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധയോടെ സമീപിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ ഭാര്യയോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അറിയാം.

നിന്നെ വിവാഹം കഴിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു

പലരും ദേഷ്യം വരുമ്പോള്‍ ഭാര്യയോട് പറയുന്ന വാക്കാണിത്. ഇത് കേള്‍ക്കുന്നത് പങ്കാളിക്ക് കടുത്ത മാനസിക വേദനയുണ്ടാക്കും. നിങ്ങളുടെ ബന്ധത്തിലെ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും അടിത്തറ തകര്‍ക്കുന്ന വാക്കുമാണിത്.

നീ നിന്റെ മാതാപിതാക്കളെപ്പോലെ പ്രശ്‌നക്കാരിയാണ്

നിങ്ങളുടെ ഭാര്യയുടെ വീട്ടുകാരെ അനാവശ്യമായി കുറ്റം പറയുന്നതും അവരുമായി ഭാര്യയെ താരതന്മ്യപ്പെടുത്തുന്നതും ശരിയല്ല. നീയും നിന്റെ വീട്ടുകാരും എന്നുളള പ്രയോഗങ്ങള്‍ ഭാര്യയെ മാനസികമായി നിങ്ങളില്‍ നിന്ന് അകറ്റും

എനിക്ക് നിന്നെ ഇനി സ്‌നേഹിക്കാനാവില്ല

എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടായാല്‍ ഭര്‍ത്താവ് ഭാര്യയോട് ഉടന്‍ പറയുന്ന ഈ വാക്ക് ദാമ്പത്യത്തില്‍ വലിയ അപകടം വരുത്തും. ഭര്‍ത്താവിന് തന്നോട് ഇനി ഇഷ്ടമില്ലായെന്ന ചിന്ത ഭാര്യയെ കടുത്ത മാനസിക വിഷമിത്തിനിടയാക്കുകയും വിവാഹമോചനത്തില്‍ വരെ കലാശിക്കുകയും ചെയ്യും.

ഞാന്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു

പങ്കാളിയോട് മറ്റൊരാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ വാക്കുകള്‍ ഭാര്യയെ ആഴത്തില്‍ വേദനിപ്പിക്കുകയും ചെയ്യും.

എന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം നീയാണ്

നിങ്ങളുടെ ദാമ്പത്യത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഭാര്യയാണെന്ന തരത്തില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഇരുവരും ആശയവിനിമയത്തിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തുക.

See also  ഹോട്ടൽ മുറികളിലെ ഒളിക്യാമറ ഭയമില്ലാതെ, ശ്രദ്ധയോടെ കണ്ടെത്താം…

Leave a Comment